തലകുത്തി മറിഞ്ഞ് ചാടുന്ന താരപുത്രി! പിന്തുണ അച്ഛന്റേത് തന്നെ,മകളുടെ വീഡിയോ പങ്കുവെച്ച് കൃഷ്ണ കുമാര്‍
മലയാള സിനിമയ്ക്ക് അത്രയധികം സുപരിചിതനായ താരമാണ് കൃഷ്ണ കുമാര്‍. സുരേഷ് ഗോപിയുടെ കാശ്മീരം എന്ന ഹിറ്റ് സിനിമയിലൂടെയാണ് കൃഷ്ണ കുമാര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതിന് ശേഷം നായകനായും വില്ലനായും സ്വഭാവ നടനുമായെല്ലാം നിരവധി സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. ഇപ്പോള്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് കൃഷ്ണ കുമാറിന്റെ മൂത്ത മകള്‍ അഹാന കൃഷ്ണയും സിനിമയിലേക്ക് എത്തി.
അഹാന അഭിനയിച്ച സിനിമകളെല്ലാം ശ്രദ്ധേയമായതോടെ താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളും വന്ന് തുടങ്ങി. ഇപ്പോഴിതാ ഫേസ്ബുക്ക് പേജിലൂടെ കൃഷ്ണ കുമാര്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാവുന്നത്. ബീച്ചില്‍ നിന്നും ഇളയമകള്‍ തലകുത്തി മറിയുമ്പോള്‍ സപ്പോര്‍ട്ട് കൊടുക്കുന്ന താരമാണ് വീഡിയോയിലുള്ളത്.

മാതാപിതാക്കള്‍ക്ക് വിശ്വാസം എന്താണെന്ന് വ്യക്തമായി അറിയാം. അതുപോലെ തന്നെ ഞാന്‍ അവളെ വീഴാതെ താങ്ങി പിടിക്കുമെന്ന കാര്യം അവള്‍ക്കും അറിയാമെന്ന് പറഞ്ഞ് കൊണ്ടാണ് കൃഷ്ണ കുമാര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആരുടെയും സഹായമില്ലാതെ സഹോദരി തലകുത്തി മറിയുന്ന വീഡിയോ അഹാനയും പങ്കുവെച്ചിരിക്കുകയാണ്.
ഒരു കാലത്ത് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്ന കൃഷ്ണ കുമാര്‍ ഇന്ന് ടെലിവിഷന്‍ രംഗത്ത് സജീവമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ സിനിമയില്‍ അഭിനയിക്കുന്ന ആളാണെങ്കിലും ഇന്നും യുവാവിനെ പോലെ ഗ്ലാമര്‍ സൂക്ഷിക്കുകയാണ് താരം. ഭാര്യയും നാല് പെണ്‍മക്കളുമടങ്ങുന്ന കുടുംബമാണ് താരത്തിനുള്ളത്.


Click it and Unblock the Notifications











