twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേദനയുടെ ഈണമായി ഓമന തിങ്കള്‍ കിടാവോ!! 'ചമത', ഇത് ബാലഭാസ്‌കറിനും മകൾക്കും.. കാണൂ

    മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോയിസ് ഓഫ് കൾച്ചറൽ അക്കാദമിയാണ് ചമത

    |

    ജനറേഷൻ എത്ര മാറിയാലും താരാട്ട് പാട്ട് എന്നു കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഇരയിമ്മൻ തമ്പി രചിച്ച ഓമന തിങ്കൾ കിടവോ എന്ന് തുടങ്ങുന്ന ആ പ്രശസ്തമായ താരാട്ട് പാട്ടാണ്. കാലം എത്ര മാറിയാലും ഈ താരട്ട് പാട്ട് കേട്ടാകും ഭൂരിഭാഗം കുട്ടികളും ഉറങ്ങിയിട്ടുള്ളത്.

    chamatha

     അഭിനയം അത്ര പോരാ!! സ്‌ക്രീനില്‍ കാണുമ്പോള്‍ ഒന്നും ശരിയാകാത്ത പോലെ, തുറന്ന് പറഞ്ഞ് ദിലീഷ് പോത്തൻ അഭിനയം അത്ര പോരാ!! സ്‌ക്രീനില്‍ കാണുമ്പോള്‍ ഒന്നും ശരിയാകാത്ത പോലെ, തുറന്ന് പറഞ്ഞ് ദിലീഷ് പോത്തൻ

    ഇപ്പോൾ സോഷ്യൽ മീഡിയയിലും യൂട്യൂബിലും ട്രെന്റിങ്ങാവുന്നത് ഒമനതിങ്കൾ കിടിവോ എന്ന താരാട്ട് പാട്ടാണ്. വ്യത്യസ്തമായ ഈണത്തിലും , പ്രമേയത്തിലുമാണ് ഈ ഗാനം പുറത്തു വന്നിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ ബാലഭാസ്കറിന്റേയും മകളുടേയും വിയോഗം പശ്ചാത്തലമാക്കി ഒരുക്കിയ ചമത പ്രേക്ഷകരുടെ ഇടയിൽ ട്രെന്റിങ്ങാവുകയാണ്. മനസ്സിൽ ഒരുപാട് ഓർമകൾ ഓടിയെത്തുന്ന ഓമനതിങ്കൾ കിടാവോ എന്ന പാട്ട് വേർപാടിന്റെ ഈണത്തിൽ മാറ്റിയെഴുതുമ്പോൾ ഉള്ളിൽ നെഞ്ചുപൊട്ടുന്ന വേദനയാണ് ഇപ്പോൾ സമ്മാനിക്കുന്നത്.

     വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടിട്ടില്ല!! പക്ഷെ സുഹൃത്തിനുണ്ടായത് ഞെട്ടിപ്പിച്ചു, തുറന്ന് പറഞ്ഞ് റിമ വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടിട്ടില്ല!! പക്ഷെ സുഹൃത്തിനുണ്ടായത് ഞെട്ടിപ്പിച്ചു, തുറന്ന് പറഞ്ഞ് റിമ

    മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോയിസ് ഓഫ് കൾച്ചറൽ അക്കാദമിയാണ് ചമത ഒരുക്കിയിരിക്കുന്നത്. ഇരയിമ്മൻ തമ്പിയുടെ വരികൾക്ക് രാമനാഥനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഊർമിള വർമ്മായാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചമതലയ്ക്ക് ലഭിക്കുന്നത്.

    English summary
    'Chamatha album omanathinkal kidavo trobute to Balabhaskar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X