twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരിക്കലും അസ്തമിക്കാത്ത ഉദയസൂര്യൻ!! ബാലഭാസ്കറിന് സംഗീതാഞ്ജലിയുമായി ചാരുലത ടീം... കാണൂ

    സംഗീതത്തെ ഒരു പുഞ്ചിരി കൊണ്ടാണ് ബാല പ്രേക്ഷകരിൽ എത്തിക്കുന്നത്.

    |

    വിട്ട് വീഴ്ചയില്ലാത്ത സംഗീതത്തെ ഹൃദയത്തിനോടൊപ്പം ചേർത്ത് ജീവവായുവായി കൊണ്ടു നടന്ന കലാകാരനായിരുന്നു ബാലഭാസ്കർ. ജീവിനെക്കാലും വയലിനെ സ്നേഹിക്കുകയും, വയലിനിൽ വിസ്മയം തീർത്ത സംഗീത ലോകത്തിൽ പകരക്കാരനില്ലാത്ത ഒരു മഹാ പ്രതിഭ. ഇന്ന് രണ്ട് മാസം( നവംബർ 2) പിന്നിടുകയാണ് ബാലു ഈ ഭൂമിയിൽ നിന്ന് യാത്രയായിട്ട്. ഇന്നും അദ്ദേഹത്തിന്റെ വിയോഗം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംഗീത പ്രേമികൾക്കും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴി‍ഞ്ഞിട്ടില്ല.

     റിമിയെ കൊണ്ട് ഉപ്പ് വെളളം കുടിപ്പിച്ച് പൗളി!! ഡകിനിയിലെ അമ്മമാർ തകർത്തു, വീഡിയോ കാണൂ റിമിയെ കൊണ്ട് ഉപ്പ് വെളളം കുടിപ്പിച്ച് പൗളി!! ഡകിനിയിലെ അമ്മമാർ തകർത്തു, വീഡിയോ കാണൂ

    balabhaskar

    സംഗീതത്തെ ഒരു പുഞ്ചിരി കൊണ്ടാണ് ബാലു പ്രേക്ഷകരിൽ എത്തിച്ചിരുന്നത്. അദ്ദേഹം വയലിൻ മീട്ടുന്ന സംഗീതം പോലെയായിരുന്നു ആ മുഖത്ത് വിടരുന്ന പുഞ്ചിരിയും. ആയിരക്കണക്കിന് സംഗീത പ്രേമികളാണ് ആ സംഗീതത്തിലും പുഞ്ചിരിക്കും മുന്നിൽ കീഴടക്കിയത്. പകരക്കാരനില്ലാത്ത സംഗീതഞ്ജൻ എന്നാണ് ബാലുവിനെ വിശേഷിപ്പിച്ചിരുന്നത്. അത് തികച്ചും ശരിയാണ്, അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തുക എന്നത് ഏറെ കഠിനമായ സംഗതിയാണ്.

    സുമംഗലിയാകുന്നതിനു തൊട്ടു മുൻപ് ആടിപ്പാടി വിജയലക്ഷ്മി!! പ്രിയ ഗായികയുടെ മൈലാഞ്ചി വീഡിയോ പുറത്ത്സുമംഗലിയാകുന്നതിനു തൊട്ടു മുൻപ് ആടിപ്പാടി വിജയലക്ഷ്മി!! പ്രിയ ഗായികയുടെ മൈലാഞ്ചി വീഡിയോ പുറത്ത്

    വയലിനിൽ മാജിക് സൃഷ്ടിച്ച് കലാകാരന് സംഗീതത്തിലൂടെ ആദരവർപ്പിക്കുകയാണ് വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ ഫൗണ്ടേഷൻ. ചാരുലത എന്ന ഹിറ്റ് മ്യൂസിക്കൽ ആൽബത്തിനു ശേഷം മറ്റൊരു വീഡിയോയുമായി എത്തിരിക്കുകയാണ് ശ്രൂതി നമ്പൂതിരിയും സംഘവും. ശ്രുതി എഴുതിയ വരികൾക്ക് പതിവ് പോലെ സംഗീതം നൽകിയിരിക്കുന്നത് സുദ്ദീപ് പാലനാടാണ്. ബാലഭാസ്കറിന്റെ ജീവിതാളം എന്ന് വിശേഷിപ്പിക്കുന്ന സംഗീതമായിരുന്നു സൂര്യ ഫെസ്റ്റിവെല്ലിന്റെ തീം മ്യൂസിക്. ആ സംഗീതം വായിക്കാത്ത ഒരു വേദി പോലും ബാലുവിന്റെ സംഗീത ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഇപ്പോൾ അത് ഇവിടെ റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ്. യുവ കലാകാരൻ വിവേകാണ് വയലിനിൽ ആ സംഗീതം വായിച്ചിരിക്കുന്നത്. സമൂഹ മാധ്യങ്ങളിലും യൂട്യൂബിലും ട്രെന്റിങ്ങായി മാറിയിരിക്കുകയാണ് ഈ സംഗീത വീഡിയോ.

    English summary
    charulatha team give tribute to balabhaskar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X