ജീവിതത്തിലെ പ്രകാശം പൊടുന്നനെ കെട്ടുപോയ പോലെയായി, വീണ്ടും വിവാഹം കഴിച്ചതിനെ കുറിച്ച് മങ്ക മഹേഷ്

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് മങ്ക മഹേഷ്. അമ്മ വേഷങ്ങളിൽ കൂടുതൽ പ്രത്യക്ഷപ്പെടുന്ന താരം അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. വർഷങ്ങളായി സിനിമയിലും സീരിയലും ശോഭിക്കാൻ കഴിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ നടിക്ക് കലാരംഗത്ത് തന്റേതായ നിലയിൽ ശോഭിക്കാൻ കഴിഞ്ഞിരുന്നു. . വളരെ ചെറുപ്പക്കാലത്ത് തന്നെ മങ്ക മഹേഷ് കലാജീവിതം ആരംഭിക്കുകായിരുന്നു.

കെപിഎസിയുടെ നടകത്തിലൂടെയാണ് അഭിനയം ജീവിതം ആരംഭിച്ചത്. അവിടെ നിന്നാണ് കരിയറും ജീവിതവും നടിക്കുണ്ടായത്. അന്തരിച്ച നടൻ മഹേഷിനെ കാണുന്നതും പരിചയപ്പെടുന്നതും പിന്നീട് വിവാഹിതരാകുന്നതും അവിടെ വെച്ചായിരുന്നു. എന്നാൽ മഹേഷിന്റെ വേർപാട് ജീവിതത്തെ വല്ലാതെ തളർത്തിയെന്ന് മങ്ക മഹേഷ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രിയപ്പെട്ടവന്റെ വിയോഗത്തിന് ശേഷം ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും നടി അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നു.

മഹേഷുമായുള്ള   വിവഹം

ആലപ്പുഴ സ്വദേശിയായ നടി വിവാഹ ശേഷം ഭർത്താവ് മഹേഷിന്റ നാടായ തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു. വിവാഹ ശേഷം ഒന്നിച്ച് നാടകങ്ങളിൽ അഭിനയിച്ചു. മകൾ ഉണ്ടായ ശേഷമാണ് കലാജീവിതത്തിൽ ആദ്യത്തെ ബ്രേക്ക് എടുക്കുന്നത്. പിന്നീട് അവൾ വലുതായതിന് ശേഷം വീണ്ടും മടങ്ങി എത്തുകയായിരുന്നെന്നും മങ്ക മഹേഷ് പറയുന്നു .

സിനിമ എൻട്രി

ദൂരദർശനിലെ പരമ്പരകളിലൂടെയാണ് മടങ്ങി വരവ്. ഇതിന് പിന്നാലെ സിനിമയിലും ചാൻസ് ലഭിക്കുകയായിരുന്നു. 1997 ൽ പുറത്തിറങ്ങിയ മന്ത്രമോതിരമാണ് ആദ്യത്തെ സിനിമ. പിന്നീട് പഞ്ചാബിഹൗസ് ചെയ്തു.അതിലെ ദിലീപിന്റെ അമ്മവേഷത്തിനു ശേഷം തുടരെ അമ്മവേഷങ്ങൾ തേടിയെത്തി. പിന്നീട് ആ വർഷം തന്നെ എംടി-ഹരിഹരൻ ടീമിന്റെ 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിൽ അവസരം ലഭിച്ചു. കരിയറിലെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായിട്ടാണ് ഇതിനെ കാണുന്നത്- നടി അഭിമുഖത്തിൽ പറയുന്നു.

മഹേഷിന്റെ വിയോഗം

അങ്ങനെ മൂന്ന് , നാല് വർഷങ്ങൾ കടന്നു പോയി. അഭിനയ ജീവിതവും കുടുംബ ജീവിതവും സുഗമമായി പോകുന്നതിനിടക്കാണ് മഹേഷിന്റെ അപ്രതീക്ഷിത വിയോഗം. അതോടെ ജീവിതത്തിലെ പ്രകാശം പൊടുന്നനെ കെട്ടു പോകുന്നത് പോലെയായി. പിന്നീട് തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേയ്ക്ക് തിരികെ വരുകയായിരുന്നു. മകൾ കുടുംബവുമൊത്ത് വിദേശത്തായതോടെ ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കാൻ തുടങ്ങിഅങ്ങനെ ഞാൻ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു. ഇപ്പോൾ അദ്ദേഹത്തിനൊപ്പം ആലപ്പുഴയിലെ വീട്ടിലാണ് താമസം.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
  സീരിയലുകളിൽ വീണ്ടും

സിനിമയിൽ ചാൻസ് ലഭിച്ചതിനെ തുടർന്ന് സീരിയലുകൾക്ക് ബ്രേക്ക് നൽകുകയായിരുന്നു. പക്ഷെ ലോക്ക് ഡൗൺ ആയതോടെ സിനിമ ചിത്രീകരണം ഇല്ലാതെ വീട്ടിലിരിക്കേണ്ടി വന്നു. ഇപ്പോൾ സിനിമയ്ക്കൊപ്പം മിനി സ്ക്രീനിലും സജീവമാണ് നടി പറഞ്ഞു,. നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും എന്ന പരമ്പരയിലാണ് മങ്ക മഹേഷ് നിലവിൽ അഭിനയിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള പരമ്പരയാണിത് .

More from Filmibeat

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X