»   » എങ്കെയും എപ്പോതും ഹിന്ദിയിലെത്തിയ്ക്കാന്‍ അമീര്‍

എങ്കെയും എപ്പോതും ഹിന്ദിയിലെത്തിയ്ക്കാന്‍ അമീര്‍

Posted By:
Subscribe to Filmibeat Malayalam
Ananya
തമിഴില്‍ ബോക്‌സ്ഓഫീസ് വിജയം നേടിയ എങ്കെയും എപ്പോതും ഹിന്ദിയിലെത്തിയ്ക്കാന്‍ അമീര്‍ ഖാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. അമീറിനായി എങ്കെയും എപ്പോതുമിന്റെ ഒരു പ്രത്യേക ഷോ ഒരുക്കിയിരുന്നു തമിഴില്‍ ചിത്രം നിര്‍മ്മിച്ച എആര്‍ മുരുകദോസ്.

ചിത്രം ഇഷ്ടപ്പെട്ട അമീര്‍ ഇത് ഹിന്ദിയില്‍ നിര്‍മ്മിയ്ക്കാന്‍ താത്പര്യം പ്രകടിപ്പിയ്ക്കുകയായിരുന്നു. ഇമ്രാനും മറ്റൊരു യുവനടനുമായിരിക്കും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുക.

മുന്‍പ് അസിന്‍, സൂര്യ, നയന്‍താര എന്നിവര്‍ അഭിനയിച്ച് തമിഴില്‍ ഹിറ്റായ ഗജനി എന്ന ചിത്രം മുരുകദോസ് ബോളിവുഡിലെത്തിച്ചിരുന്നു. അമീര്‍ ഖാനും അസിനും പ്രധാന വേഷത്തിലെത്തിയ ചിത്രം ബി ടൗണില്‍ ഹിറ്റായിരുന്നു.

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയുമായി കൈകോര്‍ത്ത് നിര്‍മ്മിച്ച എങ്കെയും എപ്പോതുമില്‍ ശരവാരനന്ദ്, അഞ്ജലി എന്നിവരോടൊപ്പം മലയാളി താരം അനന്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

English summary
Will Aamir Khan buy the Hindi remake rights of Engeyum Eppothum. The buzz is that the star was shown a special show of the film by its producer AR Murgadoss.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam