»   » ഷാരൂഖ് ഖാന്റെ നായികയായി അസിന്‍

ഷാരൂഖ് ഖാന്റെ നായികയായി അസിന്‍

Posted By:
Subscribe to Filmibeat Malayalam
Asin
അമീര്‍ ഖാന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അസിന്‍ കരിയറില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ബോളിവുഡിന്റെ കിങ് ഖാന്‍ സാക്ഷാല്‍ ഷാരൂഖ് ആണ് അസിന്റെ അടുത്ത നായകനെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഷാരൂഖ് ഖാന്‍ പഞ്ചാബിയായി അഭിനയിക്കുന്ന ചിത്രത്തില്‍ തമിഴ് ബ്രാഹ്മണ യുവതിയായ നായികയെയാണ് അസിന്‍ അവതരിപ്പിക്കുക.

ചിത്രത്തില്‍ നായികയാവാന്‍ ബോളിവുഡിലെ മുന്‍നിരക്കാരായ പ്രിയങ്കാ ചോപ്ര, കത്രീനാ കൈഫ്, ദീപികാ പദുക്കോണ്‍ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്. ഇവരെയൊക്കെ കടത്തിവെട്ടിയാണ് അസിന്‍ നായിക പദവി സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

തെന്നിന്ത്യക്കാരി ആണെന്നതു മാത്രമല്ല അസിന് തുണയായത്. കമല്‍ഹാസന്റെ ദശാവതാരത്തില്‍ അസിന്‍ ബ്രാഹ്മിന്‍ പെണ്‍കുട്ടിയുടെ വേഷം അതിമനോഹരമാക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അസിന് തന്നെ നറുക്ക് വീണത്.

ഇപ്പോള്‍ അവസരങ്ങളുടെ കുറവുള്ള കത്രീനാ കൈഫ് ഈ വേഷത്തിനായി അവസാനം വരെ ശ്രമം നടത്തിയിരുന്നുവെന്നാണ് കേള്‍വി. വിശാല്‍ ഭരദ്വാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ സെയ്ഫ് അലിഖാനെയും പ്രിയങ്കാ ചോപ്രയെയുമാണ് ചിത്രത്തിലേയ്ക്കു പരിഗണിച്ചത്. എന്നാല്‍ ചില കാരണങ്ങളാല്‍ സെയ്ഫ് പിന്‍മാറി. തുടര്‍ന്ന് നായകനായി ഷാരൂഖിന്റെ പേര് വരുകയായിരുന്നു.

ഷാരൂഖിന്റെ കൂടി നായികയാവുന്നതോടെ ഹിന്ദിയിലെ ഖാന്‍ത്രയങ്ങളുടെയെല്ലാം ജോഡിയായ മലയാളി നായികയെന്ന പേര് അസിന് സ്വന്തമാകും.

അമീര്‍ഖാന്റെ ജോടിയായി ഗജിനിയിലൂടെ ഹിന്ദിയില്‍ അരങ്ങേറിയ അസിന്‍ തുടര്‍ന്ന് അഭിനയിച്ചത് സല്‍മാന്റെ നായികയായി രണ്ടു ചിത്രങ്ങളിലായിരുന്നു. ലണ്ടന്‍ ഡ്രീംസും റെഡിയും. ഇതില്‍ റെഡി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഹിന്ദിയില്‍ മറ്റു മൂന്നോളം ചിത്രങ്ങളില്‍ക്കൂടി അസിന്‍ കരാറായിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam