»   » ഡാനി ബോയ്‌ല്‍ ചിത്രത്തില്‍ ആമീര്‍ നായകനായേക്കും?

ഡാനി ബോയ്‌ല്‍ ചിത്രത്തില്‍ ആമീര്‍ നായകനായേക്കും?

Subscribe to Filmibeat Malayalam

ഓസ്‌കാര്‍ രാത്രി സ്വന്തമാക്കി തന്ന ഇന്ത്യന്‍ സിനിമയെ ഉപേക്ഷിയ്‌ക്കാന്‍ സംവിധായകന്‍ ഡാനി ബോയ്‌ലിന്‌ മനസ്സു വരുന്നില്ലേ? ബോളിവുഡില്‍ പരക്കുന്ന പുതിയ അഭ്യൂഹങ്ങളനുസരിച്ച്‌ ബ്രിട്ടീഷ്‌ സംവിധായകന്റെ മനസ്സിലെ പുതിയ നായകന്‍ ആമിര്‍ ഖാനാണത്രേ. ഒരു ബ്രിട്ടീഷ്‌ വെബ്‌ സൈറ്റാണ്‌ ഇത്‌ സംബന്ധിച്ച്‌ വാര്‍ത്തകള്‍ പുറത്തു വിട്ടിരിയ്‌ക്കുന്നത്‌.

സ്ലംഡോഗ്‌ മില്യനയറിന്റെ ഇന്ത്യയിലെ പ്രീമിയര്‍ ഷോയില്‍ പങ്കെടുത്തപ്പോഴാണ്‌ ബോയ്‌ല്‍ ആമിറിന്റെ മികവ്‌ ശ്രദ്ധയില്‍പ്പെട്ടത്‌. കുട്ടികളുമൊത്ത്‌ അവധിക്കാലം ആസ്വദിച്ചശേഷം തിരികെ മുംബൈയിലെത്തിയപ്പോഴാണ്‌ ബോയ്‌ലും ആമിറുമായി ചര്‍ച്ച പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

സ്ലം ഡോഗ്‌ ടീമിന്‌ ഒരുക്കിയ പാര്‍ട്ടിയ്‌ക്ക്‌ മുമ്പായിരുന്നു ആമിറുമായുള്ള ബോയ്‌ലിന്റെ കൂടിക്കാഴ്‌ച. മില്യനയറിലെ ബാലതാരങ്ങളായ അസറുദ്ദീന്‍ ഇസ്‌മയില്‍ ഷേയ്‌ക്കിന്റെയും റൂബിന അലിയുടെയും വീടുകള്‍ നഗരസഭാ അധികൃതര്‍ തകര്‍ത്തെറിഞ്ഞ വാര്‍ത്തകള്‍ പുറത്തു വന്നയുടനെയായിരുന്നു സംവിധായകന്‍ മുംബൈയിലെത്തിയത്‌. ഈ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തുന്നുണ്ട്‌.

ഡാനിയുടെ അടുത്ത ചിത്രവും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ത്തന്നെയാവുമെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam