»   » മെസ്സിയെ ചുംബിക്കാന്‍ മോഹം: നേഹ

മെസ്സിയെ ചുംബിക്കാന്‍ മോഹം: നേഹ

Posted By:
Subscribe to Filmibeat Malayalam
സെപ്തംബര്‍ രണ്ടിന് നടക്കുന്ന അര്‍ജന്റീന-വെനിസ്വേല സൗഹൃദ ഫുട്‌ബോള്‍ മത്സരം കാണാന്‍ ആകാംക്ഷഭരിതയായി കാത്തിരിക്കുകയാണ് ബോളിവുഡ് നടി നേഹ ധൂപിയ. എന്നാല്‍ മത്സരം കാണുന്നതിനേക്കാള്‍ മെസ്സിയെ കാണാമെന്നതാണ് താരത്തിന് ആഹ്ലാദം പകരുന്നത്.

മെസ്സിയെ അടുത്ത് കിട്ടുകയാണെങ്കില്‍ രണ്ടു കവിളിലും ഉമ്മ വയ്ക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് നേഹ പറയുന്നു. ഒപ്പം ഫുള്‍ബോള്‍ ലോകത്തെ രാജാവായ അദ്ദേഹത്തെ അഭിനന്ദിയ്ക്കുമെന്നും നടി പറയുന്നു.

ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടിട്ടുണ്ട് നേഹ. എന്നാല്‍ ആദ്യമായിട്ടാണ് ഒരു ഫുട്‌ബോള്‍ മത്സരം കാണാനെത്തുന്നത്. ബോളിവുഡില്‍ നിന്നുള്ള ഫ്രണ്ട്‌സ് ഒന്നും തന്നോടൊപ്പം മത്സരം കാണാനെത്തുന്നില്ലെന്ന് നേഹ വ്യക്തമാക്കി. എന്നാല്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാകും നേഹ മത്സരം കാണാനെത്തുക. ഫുട്‌ബോള്‍ പ്രേമത്തിന്റെ പേരില്‍ തന്റെ അവധിക്കാല പരിപാടികളെല്ലാം മാറ്റിവച്ചിരിയ്ക്കുകയാണ് ഈ ബോളിവുഡ് താരം. എന്നാല്‍ ഏതു ടീമിനെ പിന്തുണയ്ക്കുന്നുവെന്ന് ചോദിച്ചാല്‍ വെനിസ്വേലയ്ക്കാണ് തന്റെ വോട്ട് എന്ന് നേഹ പറയുന്നു.

English summary
And that's not all, the event will also see the presence of a Bollywood starlet. Actress Neha Dhupia recently posted online that she will be attending the match in Kolkata and had specially purchased the ticket well in time, to attend the event.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam