»   » ബച്ചന്‍ കുടുംബം കുഞ്ഞിന്റെ ചിത്രം വില്‍ക്കുമോ?

ബച്ചന്‍ കുടുംബം കുഞ്ഞിന്റെ ചിത്രം വില്‍ക്കുമോ?

Posted By:
Subscribe to Filmibeat Malayalam
Bachchan Family
ബച്ചന്‍ കുടുംബത്തിലെ പുതിയ അതിഥിയെക്കാണാനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഒരു പടമെങ്കിലും കണ്ടാല്‍മതിയെന്നാണ് ഐശ്വര്യയുടെയും അഭിഷേകിന്റെയുമെല്ലാം ആരാധകര്‍ പറയുന്നത്. എന്നാല്‍ പടമൊന്നും ഇപ്പോള്‍ കാണിക്കില്ലെന്ന നിലപാടിലാണ് അമിതാഭ് ബച്ചന്‍. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇതെല്ലാം സ്വകാര്യ ജീവിതത്തിന്റെ ഭാഗമാണെന്നും ആരാധകര്‍ അതുമനസ്സിലാക്കണമെന്നുമാണ് മുത്തച്ഛന്‍ ബച്ചന്‍ പറയുന്നത്. എന്നാല്‍ ബോളിവുഡില്‍ ചിലര്‍ പറയുന്നത്, ലോകം മുഴുവന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു കുഞ്ഞെന്ന നിലയില്‍ അതിന്റെ പടം പുറത്തുവിടാന്‍ പ്രത്യേക മാധ്യമങ്ങള്‍ക്ക് അവകാശം നല്‍കി പണമുണ്ടാക്കാനാണ് ബച്ചന്‍ കുടുംബത്തിന്റെ ലക്ഷ്യമെന്നാണ്.

ഐശ്വര്യയും മകളും ഒരു മാഗസിനും വേണ്ടി പോസ് ചെയ്യില്ലെന്നകാര്യം ബച്ചന്‍ നേരത്തേ വ്യക്തമാക്കിക്കഴിഞ്ഞതാണ്. പക്ഷേ ഒരുപക്ഷമാളുകള്‍ ഇതിനുള്ള സാധ്യത ഇനിയും തള്ളിക്കളയുന്നില്ല. ഐശ്വര്യ ഗര്‍ഭിണിയായകാര്യം പുറത്തറിഞ്ഞപ്പോള്‍ത്തന്നെ മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവനും കുട്ടിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ കോപ്പിറൈറ്റിനായി ബച്ചന്‍ കുടുംബത്തെ സമീപിച്ചിരുന്നുവത്രേ.

വിദേശമാധ്യമങ്ങള്‍ പോലും ഇതിനായി മുന്നോട്ടുവന്നിരുന്നു. കോടികളായിരുന്നു ഇക്കാര്യത്തിനായി മാധ്യമങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് സൂചന. ഇതിന് മുമ്പ് ഐശ്വര്യയുടെയും അഭിഷേകിന്റെ വിവാഹവേളയിലും ഇത്തരം വാര്‍ത്തകളുണ്ടായിരുന്നു. വിവാഹത്തിന് മാധ്യമങ്ങളെ അടുപ്പിക്കാതിരുന്നത് വിവാഹചിത്രം വിറ്റ് കാശാക്കാന്‍ വേണ്ടിയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവിടെയും ബച്ചന്‍ കുടുംബം മറ്റുള്ളവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു.

English summary
It has been heard that many a newspaper agency is waiting with bated breath for as much as a single picture of Baby B, but have been solemnly disappointed as the Bachchans claim this to be too personal an affair and refuse to oblige,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam