»   » കരീനയ്ക്ക് പാകിസ്ഥാനില്‍ പ്രശസ്തി ഏറുന്നു

കരീനയ്ക്ക് പാകിസ്ഥാനില്‍ പ്രശസ്തി ഏറുന്നു

Posted By:
Subscribe to Filmibeat Malayalam
Kareena Kapoor
കരീനയ്ക്ക് പാകിസ്ഥാനിലും ഗള്‍ഫ് രാജ്യങ്ങളിലും പ്രശസ്തി കൂടുകയാണ്. പാകിസ്ഥാനിലെ നഗരമായ ഫൈസലാബാദിലും ഗള്‍ഫിലും കരീന കപൂറിന്റെ ചിത്രമുള്ള ഒട്ടേറെ ഹോര്‍ഡിംഗുകളാണ് ഉള്ളത്. പാകിസ്ഥാനിലെ ഫിര്‍ദോസ് ടെക്സ്ടൈല്‍ ഈയിടെയാണ് പരസ്യത്തിനായി കരീന കപൂറുമായി കരാര്‍ ഉറപ്പിച്ചത്.

തുടര്‍ന്ന ദുബയില്‍ വച്ച് കരീനയുടെ ഒരു ഫോട്ടോ ഷൂട്ടും അവര്‍ നടത്തി. ഫിര്‍ദോസ് ടെക്സ്ടൈല്‍സിന്റെ സല്‍വാര്‍ കമ്മീസുകളുടെയും ആഘോഷ വസ്ത്രങ്ങളുടെയും ഗൗണുകളുടെയും പരസ്യത്തിലാണ് കരീന പ്രത്യക്ഷപ്പെടുന്നത്. മൂന്ന് കോടി രൂപയാണ് ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെടാനായി കരീനയ്ക്ക് ടെക്സ്ടൈല്‍സ് സ്ഥാപനം നല്‍കിയത്.

പാകിസ്ഥാനിലെ ഫാഷന്‍ ഡിസൈനര്‍മാര്‍ കരീനയെ അവതരിപ്പിച്ച രീതി നടിയ്ക്ക് ഏറെ ബോധിച്ചിട്ടുണ്ട്. അവരുടെ വസ്ത്ര ഡിസൈനുകള്‍ തികച്ചും മികച്ചതാണെന്നാണ് കരീനയുടെ അഭിപ്രായം.

ബോളിവുഡ് നടിമാര്‍ക്ക് അയല്‍ രാജ്യങ്ങളിലെ പ്രശസ്തി കൂടി വിളിച്ചോതുന്നതാണ് ഈ കരീന പരസ്യം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam