»   » പ്ലേബോയ് മുതലാളിയിട്ട മോതിരം മോഡല്‍ വില്‍ക്കുന്നു

പ്ലേബോയ് മുതലാളിയിട്ട മോതിരം മോഡല്‍ വില്‍ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Hefner with Crystal
എണ്‍പത്തിയഞ്ചുവയസ്സുള്ള പ്ലേബോയ് മുതലാളി ഹഗ് ഹഫ്‌നര്‍ നല്‍കിയ വിവാഹനിശ്ചയ മോതിരം ക്രിസ്റ്റല്‍ ഹാരിസ് വില്‍ക്കുന്നു. വിവാഹനിശ്ചയം നടത്തിയെങ്കിലും പിന്നീട് ക്രിസ്റ്റല്‍ വളരെ നാടകീയമായി അതില്‍ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോള്‍ ക്രിസ്റ്റല്‍ ഹഫ്‌നര്‍ അണിയിച്ച മോതിരം ലേലത്തിന് വച്ചിരിക്കുകയാണ്.

ഹെഫ്‌നര്‍ അണിയിച്ച 3.39 കാരറ്റ് രത്‌നമോതിരത്തിലേക്ക് നോക്കുന്നതുപോലും ക്രിസ്റ്റലിന് അലര്‍ജിയാണത്രേ. മോതിരം പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതിനാലാണ് വിറ്റുകളയാന്‍ തീരുമാനിച്ചതെന്നാണ് ക്രിസ്റ്റലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

മോതിരത്തിന് 30,000 ഡോളറോളം വില ലഭിക്കുമെന്നാണ് കരുതുന്നത്. ജൂണില്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന തീയതിക്ക് ഏതാനും ദിവസം മുമ്പാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി ഇരുപത്തിയഞ്ചുകാരിയായ ക്രിസ്റ്റല്‍ പ്രഖ്യാപിച്ചത്.

ക്രിസ്റ്റലിന്റെ പിന്‍മാറ്റം തന്നെ തകര്‍ത്തതായി ഹെഫ്‌നര്‍ അന്ന് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. പക്ഷേ ആ തകര്‍ച്ചയില്‍ നിന്നും കരകയറിയ അദ്ദേഹം ഇപ്പോള്‍ ക്രസ്റ്റലിന്റെ അതേ പ്രായക്കാരി ഷേര ബെച്ചാര്‍ഡുമായി ഡേറ്റിങ് ആഘോഷിക്കുകയാണ്.

English summary
Playboy founder Hugh Hefner's ex-fiance Crystal Harris has put her engagement ring from Hefner up for sale between $20,000 and $30,000,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam