»   » രാഖിയ്‌ക്ക്‌ 12515വിവാഹാഭ്യര്‍ത്ഥന

രാഖിയ്‌ക്ക്‌ 12515വിവാഹാഭ്യര്‍ത്ഥന

Posted By:
Subscribe to Filmibeat Malayalam
Rakhi Sawant
വിവാഹാഭ്യര്‍ത്ഥനയും പ്രണയാഭ്യര്‍ത്ഥനയുമൊന്നും നടത്താത്തവരും ലഭിക്കാത്തവരും ഉണ്ടാകാനിടയില്ല. എന്നാല്‍ ഇത്തരത്തില്‍ ലഭിച്ച പരസ്യമായ അഭ്യര്‍ത്ഥനകളുടെ കാര്യത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയവരുടെ എണ്ണം വളരെക്കുറവാണ്‌.

ഈ എണ്ണപ്പെട്ടവരില്‍ ഒരാളാണ്‌ ബോളിവുഡിലെ ഗ്ലാമര്‍ ബോംബ്‌ രാഖി സാവന്ത്‌. അതേ രാഖിയ്‌ക്കു പന്ത്രണ്ടാരിയിരത്തിലേറെ വിവാഹാഭ്യര്‍ത്ഥനകള്‍ വന്നിരിക്കുന്നു. കൃത്യമായിപ്പറഞ്ഞാല്‍ 12,515 വിവാഹാഭ്യര്‍ത്ഥനകളാണ്‌ ലഭിച്ചിരിക്കുന്നത്‌.

എന്‍ഡിവിയുടെ 'രാഖി കാ സ്വയംവര്‍' എന്ന റിയാലിറ്റിഷോയ്‌ക്കു വേണ്ടിയാണ്‌ രാഖി ടെലിവിഷനിലൂടെ തന്നെ വിവാഹം ചെയ്യാമെന്ന്‌ ഓഫര്‍ മുന്നോട്ടുവച്ചത്‌. പ്രഖ്യാപനം നടത്തി 20 ദിവസത്തിനുള്ളിലാണ്‌ രാഖിയ്‌ക്ക്‌ ഇത്രയേറെ വിവാഹാഭ്യര്‍ത്ഥനകള്‍ ലഭിച്ചിരിക്കുന്നത്‌.

രാഖിയെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ച്‌ മുന്നോട്ടുവന്നരില്‍ ബിസിനസുകാരും ഡോക്ടര്‍മാരും മോഡലുകളും വിദേശ ഇന്ത്യക്കാരും എന്നുവേണ്ട ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള വ്യക്തികളുണ്ട്‌.

റിയാലിറ്റി ഷോയും രാഖിയുടെ സ്വയംവരവുമൊക്കെ വെറും കളികളാണെന്ന്‌ കരുതിയെങ്കില്‍ തെറ്റി. തന്നെ മനസ്സിലാക്കാനും പിന്തുണയ്‌ക്കാനും കഴിയുന്ന ഒരാളെ ഈ റിയാലിറ്റി ഷോയില്‍ നിന്നും കണ്ടെത്തി വിവാഹം ചെയ്യാനാണ്‌ രാഖിയുടെ തീരുമാനം.

വിവിധ മാനദണ്ഡങ്ങളനുസരിച്ച്‌ ഷോയുടെ അവസാനം രാഖി തിരഞ്ഞെടുക്കുന്ന 15 വരന്മാരില്‍ നിന്നും രാഖിയ്‌ക്ക്‌ ഏറ്റവും യോജിച്ച വ്യക്തിയെ കണ്ടെത്തേണ്ടത്‌ പ്രേക്ഷകരുടെകൂടെ കടമയാണ്‌. റിയാലിറ്റിഷോ ജൂണ്‍ മുതല്‍ സംപ്രേഷണം ചെയ്യനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

ഷോയില്‍ പങ്കെടുക്കാനും രാഖിയെ സ്വന്തമാക്കാനും ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇനിയും സമയമുണ്ട്‌. മെയ്‌ അഞ്ചാം തിയ്യതിവരെ നിങ്ങള്‍ക്ക്‌ വിവാഹാഭ്യര്‍ത്ഥന അയയ്‌ക്കാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam