»   » മഗധീര ബോളിവുഡ് റീബൂട്ടില്‍ രണ്‍ബീര്‍

മഗധീര ബോളിവുഡ് റീബൂട്ടില്‍ രണ്‍ബീര്‍

Posted By:
Subscribe to Filmibeat Malayalam
Ranbir Kapoor
തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ മൂവി മഗധീരയുടെ ബോളിവുഡ് റീമേക്കില്‍ ചോക്ലേറ്റ് ഹീറോ രണ്‍ബീര്‍ കപൂര്‍ നായകനാവന്നു. കോമഡി-റൊമാന്‍സ് സിനിമകളിലൂടെ മുന്‍നിരയിലെത്തിയ രണ്‍ബീര്‍ 17ാം നൂറ്റാണ്ടിലെ വീരയോദ്ധാവായും കോളെജ് പയ്യനുമായിട്ടായിരിക്കും സിനിമയില്‍ അവതാരമെടുക്കുക.

എസ്എസ് രാജമൗലിയുടെ സംവിധാനത്തില്‍ രാംചരണും കാജല്‍ അഗര്‍വാളും അഭിനയിച്ച മഗധീരയുടെ പ്രധാന ഹൈലൈറ്റ് ഹോളിവുഡ് സിനിമകളെ വെല്ലുന്ന ഗ്രാഫിക്‌സും സ്‌പെഷ്യല്‍ ഇഫക്ട്‌സ്‌കളുമാണ്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങളും മഗധീരയുടെ പ്രത്യേകതയായിരുന്നു.

എസ്എസ് രാജമൗലി തന്നെയാണ് 90 കോടി ചെലവ് പ്രതീക്ഷിയ്ക്കുന്ന മഗധീരയുടെ റീബൂട്ടിന്റെ സംവിധായകന്‍. പുനര്‍ജ്ജന്മം പ്രമേയമാക്കുന്ന സിനിമ ഗജിനിയുടെ നിര്‍മാതാവ് മധു മന്ദേനയാണ് നിര്‍മിയ്ക്കുന്നത്.

കരിയറിലെ ആദ്യ ഡബിള്‍ റോളിലൂടെ ഒരു ചേഞ്ചിന് ശ്രമിയ്ക്കുന്ന രണ്‍ബീര്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രൊജക്ടിനെ കാണുന്നത്. ഹിന്ദിയില്‍ മുഗള്‍ പശ്ചാത്തലത്തിലായിരിക്കും സിനിമ ഒരുങ്ങുകയെന്നും സൂചനകളുണ്ട്.

തെലുങ്കിലെ എക്കാലത്തെയും പണംവാരിപ്പടമായ മഗധീര ഈയിടെ മലയാളത്തിലും ഡബ് ചെയ്ത റിലീസ് ചെയ്തിരുന്നു.

English summary
After pulling off an affable Sardarji in Rocket Salesman Of The Year and attempting a rock guitarist in Rockstar, Ranbir Kapoor now moves on to playing a 17th century a warrior in the Hindi remake of the 2009 Telugu blockbuster Magadheera.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam