»   »  മലയാളം റീമേക്കുമായി രാംഗോപാല്‍ വര്‍മ?

മലയാളം റീമേക്കുമായി രാംഗോപാല്‍ വര്‍മ?

Posted By:
Subscribe to Filmibeat Malayalam
Ram Gopal Varma
രക്തചരിത്രയെന്ന ആക്ഷന്‍ ചിത്രത്തിന് ശേഷം പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രവുമായി രാംഗോപാല്‍ വര്‍മ വരുന്നു. ഒരു മലയാള ചിത്രത്തിന്റെ റീമേക്ക് പ്രൊജക്ടാണ് ആര്‍ജിവിയുടെ മനസ്സിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

1995ല്‍ ബാബു ആന്റണി-ചാര്‍മ്മിള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജി സംവിധാനം ചെയ്ത രാജകീയം എന്ന സിനിമയുടെ റീമേക്കിനാണ് വര്‍മ ഒരുങ്ങുന്നതെന്ന് സൂചനകളുണ്ട്. രാഷ്ട്രീയത്തിലെ ഉള്ളുകളികളായിരുന്നു രാജകീയത്തിന്റെ പ്രമേയം.

ട്വിറ്ററിലൂടെയാണ് പുതിയ സിനിമയുടെ വിശേഷങ്ങള്‍ ആര്‍ജിവി പുറത്തുവിട്ടത്. ഇന്ത്യന്‍ സമകാലീന രാഷ്ട്രീയമാണ് തന്നെ ഇത്തരമൊരു പ്രൊജക്ടിന് പ്രേരിപ്പിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

അധോലോകത്തിലെ രാഷ്ട്രീയമായിരുന്നു കമ്പനിയെന്ന സിനിമയുടെ പ്രമേയം. സര്‍ക്കാര്‍ കൈകാര്യം ചെയ്തത് കുടുംബരാഷ്ട്രീയമായിരുന്നു. എന്നാലിതു വരെ രാഷ്ട്രീയത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമയും ചെയ്തിട്ടില്ല. രാജകീയം അത്തരമൊരു സിനിമയായിരിക്കും വര്‍മ പറയുന്നു.

English summary
RGV plans a political satire which will be remake of a Malayalam film. It is believed that his next film will be a remake of Malayalam film "Rajakeeyam" which was based on politics.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam