»   » സച്ചിന്‍ ബിഗ് സ്‌ക്രീനിലേക്ക്

സച്ചിന്‍ ബിഗ് സ്‌ക്രീനിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Sachin Tendulkar
നൂറാം സെഞ്ച്വറി നേടി ചരിത്രം കുറിച്ചതിന് പിന്നാലെ സച്ചിന്‍ പുതിയ ഇന്നിങ്‌സിന് ഒരുങ്ങുന്നു. ഇനി ബോളിവുഡില്‍ ഒരു കൈ നോക്കാനാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ നീക്കം.

വിധു വിനോദ് ചോപ്രസംവിധാനം ചെയ്യുന്ന ഫെറാറി കി സവാരി എന്ന ചിത്രത്തിലാണ് സച്ചിന്‍ അഭിനയിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സച്ചിന്‍ സിനിമയിലെത്തുന്ന കാര്യം ചിത്രത്തിന്റെ തിരക്കാഥാകൃത്തായ ശോഭാ ഡേയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തില്‍ സച്ചിന്‍ അതിഥി വേഷത്തിലാണെത്തുന്നതെന്നു ശോഭാ ഡേയുടെ ട്വീറ്റഇലുണ്ട്. ഒട്ടേറെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സച്ചിന്റെ ചലച്ചിത്രപ്രവേശനം സന്തോഷത്തോടെയാണ് ആരാധകര്‍ ശ്രവിയ്ക്കുന്നത്.

സംവിധായ കന്‍ വിധു വിനോദ് ചോപ്ര സിനിമയില്‍ അഭിനയിക്കാമോയെന്നു സച്ചിനോട് ചോദിച്ചപ്പോള്‍ സച്ചിന്‍ സമ്മതിക്കുകയായിരുന്നെന്ന് അടുത്തുള്ള വൃത്തങ്ങള്‍ പറഞ്ഞു. സച്ചിനെ വെള്ളിത്തിരയില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും അവിടെയും അദ്ദേഹത്തിന് കഴിയാന്‍ ഉറപ്പുണ്ടെന്നും സംവിധായകന്‍ അനീസ് ബസ്മി പറഞ്ഞു.

English summary
Amidst speculations of whether Sachin Tendulkar will retire or not, the mater blaster might just leave his bat and take up a position in front of directors’ cameras,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam