»   » പൊതുസ്ഥലത്ത് പുകവലിച്ച സല്‍മാന്‍ കുടുങ്ങി

പൊതുസ്ഥലത്ത് പുകവലിച്ച സല്‍മാന്‍ കുടുങ്ങി

Posted By:
Subscribe to Filmibeat Malayalam
Salman Khan
ലോകപുകയില വിരുദ്ധ ദിനമായ മെയ് 31 ചൊവ്വാഴ്ച പൊതുസ്ഥലത്ത് പുകവലിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കുടുങ്ങി. സല്‍മാന് അധികൃതര്‍ 200രൂപ പിഴ ചുമത്തുകയാണ് ചെയ്തത്.

തന്റെ പുതിയ ചിത്രമായ ബോഡിഗാര്‍ഡിന്റെ സെറ്റില്‍ വച്ചാണ് സല്‍മാന്‍ സിനിമാസ്‌റ്റൈലില്‍ പുകവലിച്ച് പുലിവാലു പിടിച്ചത്.

പട്യാലയിലെ നീംറാണ എന്ന ഹോട്ടലില്‍ ആയിരുന്നു ഷൂട്ടിംഗ് നടന്നിരുന്നത്. സിനിമയില്‍, കരീന കപൂറിന്റെ വീടാണ് ഈ ഹോട്ടല്‍. ഹോട്ടലിന്റെ മുന്നിലുള്ള പുല്‍ത്തകിടിയില്‍ വച്ചായിരുന്നു സല്‍മാന്‍ സിഗരറ്റ് കത്തിച്ചത്.

പുകയില വിരുദ്ധ ദിനത്തില്‍ തന്നെ പ്രമുഖനായ വ്യക്തി നിയമ ലംഘനം നടത്തുന്നു എന്ന് അറിഞ്ഞ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തി. സല്ലുവിനെ കയ്യോടെ പിടികൂടുകയായിരുന്നു. കുറ്റം സമ്മതിച്ച താരത്തിനും ഹോട്ടലിനും ഉദ്യോഗസ്ഥര്‍ 200 രൂപവീതം പിഴ ചുമത്തുകയും ചെയ്തു.

English summary
Bollywood actor Salman Khan again landed into trouble for his smoking habit. He was asked to pay fine of Rs 200 for smoking in public while shooting for his film ‘Bodyguard’ in Punjab

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam