സല്‍മാന്‍ ഖാന്റെ ഫ്ലാറ്റ് 6കോടിയ്ക്ക് വിറ്റു

കടലിനഭിമുഖമായി നല്‍ക്കുന്ന സ്റ്റെര്‍ലിങ് സീഫേസ് എന്ന പതിനാലുനിലയുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ ഒന്‍പതാം നമ്പര്‍ ഫഌറ്റാണ് വിറ്റിരിക്കുന്നത്. ഇതില്‍ മൂന്നു കിടപ്പുമുറികളാണ് ഉണ്ടായിരുന്നത്. ഇവിടെ സല്‍മാന് രണ്ട് കാര്‍ പാര്‍ക്കിങ് സ്ഥലവുമുണ്ട്. 1650 ചതുരശ്രഅടിയുള്ളതാണ് ഈ ഫ്ലാറ്റ്.
ഇതേ സമുച്ചയത്തിലെ ആറാം നിലയിലുള്ള ഫ്ലാറ്റ് വാങ്ങാന്‍ സല്‍മാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സല്‍മാന്റെ ഫ്ലാറ്റ് വിറ്റതായി പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍ പറഞ്ഞു.
സല്‍മാന് വേണ്ടി ഫ്ലാറ്റ് വിറ്റു, ഫ്ലാറ്റ് വിറ്റതില്‍ അത്ഭുതപ്പെടാനില്ല. പക്ഷേ ബാന്ദ്ര വിടാന്‍ സല്‍മാന്‍ തയ്യാറല്ല. മറ്റൊരു ഫ്ലാറ്റിനായി ശ്രമിക്കുന്നുണ്ട്- സലിം ഖാന്‍ പറഞ്ഞു.


Click it and Unblock the Notifications











