ഷാരൂഖും ആഷും ഒന്നിക്കില്ല

ഇതൊരു അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്നും ഇങ്ങനെയൊരു പ്രൊജക്ട് ആലോചിച്ചിട്ടേയില്ലെന്നും യാഷ് രാജ് ഫിലിംസ് അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ നിന്നുള്ള ഒരു ടാബ്ലോയിഡാണ് ഷാരൂഖ്-ആഷ് ജോഡികള്‍ ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത പടച്ചുവിട്ടത്.
2002ല്‍ പുറത്തിറങ്ങിയ ദേവദാസിന് ശേഷം ഈ താരജോഡികള്‍ വൈആര്‍എഫ് ചിത്രത്തില്‍ ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത ബോളിവുഡില്‍ വന്‍പ്രചാരം ലഭിച്ചിരുന്നു. നിലവില്‍ അങ്ങനെയൊരു പ്രൊജക്ടും തങ്ങള്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്ന് നിര്‍മാണ കമ്പനി വ്യക്തമാക്കിയത് ഇരുവരുടെയും ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.
പത്ത് വര്‍ഷം മുമ്പ് യാഷ് ചോപ്ര ഫിലിംസ് നിര്‍മ്മിച്ച മൊഹബത്തേന് വേണ്ടി ഷാരൂഖ്-ഐശ്വര്യയും ഒന്നിച്ചിരുന്നു.


Click it and Unblock the Notifications











