»   » രാവണന്‌ നോട്ടീസ്‌

രാവണന്‌ നോട്ടീസ്‌

Posted By:
Subscribe to Filmibeat Malayalam

കോടികള്‍ വാരിയെറിഞ്ഞ്‌ നിര്‍മ്മിയ്‌ക്കുന്ന മണിരത്‌നത്തിന്റെ രാവണന്റെ മുന്നിലുള്ള തടസ്സങ്ങള്‍ തീരുന്നില്ല. ഒരിടവേളയ്‌ക്ക്‌ ശേഷം കേരളത്തില്‍ ഷൂട്ടിങിനായി തിരിച്ചെത്തിയ രാവണന്റെ ഷൂട്ടിങ്‌ യൂണിറ്റ്‌ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിയ്‌ക്കുകയാണ്‌. ഷൂട്ടിങിനെത്തിച്ച ആന പാപ്പാനെ ചവുട്ടിക്കൊന്നതോടെ വീണ്ടും കുഴപ്പത്തിലായ രാവണന്‌ പുതിയ ഭീഷണി ഉയര്‍ന്നിരിയ്‌ക്കുന്നത്‌ മൃഗസംരക്ഷണ ബോര്‍ഡിന്റെ ഭാഗത്തു നിന്നാണ്‌.

ഷൂട്ടിങിന്‌ വേ‌ണ്ടി ആനകളെ ഉപയോഗിക്കുന്നതിന്‌ അനുമതി വാങ്ങാത്തതില്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ സിനിമ ചിത്രീകരണ കമ്പനിയായ മദ്രാസ്‌ ടാക്കീസിന്‌ മൃഗസംരക്ഷണ ബോര്‍ഡ്‌ കാരണം കാണിയ്ക്കല്‍ നോട്ടീസ് നോട്ടീസ്‌ അയച്ചിരിയ്‌ക്കുകയാണ്‌.

ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം

തൃപ്‌തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ ചിത്രത്തിന്റെ സെന്‍സറിങ്ങിനെ ഇത്‌ ബാധിച്ചേക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതിരപ്പള്ളിയില്‍ ഷൂട്ടിങിനെത്തിയ ആനകളിലൊന്നിന്‌ മദപ്പാടുണ്ടാകുകയും തുടര്‍ന്ന്‌ ആന പാപ്പാനെ കുത്തികൊലപ്പെടുത്തുകയും ചെയ്‌തതോടെയാണ്‌ മൃഗസംരക്ഷണ ബോര്‍ഡിന്റെ കണ്ണ്‌ രാവണിന്‌ മേല്‍പതിഞ്ഞത്‌.

ഐശ്വര്യ റായി, അഭിഷേക്‌ ബച്ചന്‍, വിക്രം, പൃഥ്വി, പ്രിയാമണി എന്നിങ്ങനെ വമ്പന്‍താര നിര അണിനിരക്കുന്ന രാവണിന്റെ ഷൂട്ടിങ്‌ വൈകുന്നത്‌ ചിത്രത്തിന്റെ വിജയസാധ്യതകളെ തന്നെ ബാധിച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam