»   » അനില്‍ കപൂര്‍ ഷക്കീറയ്ക്ക് പിന്നാലെ

അനില്‍ കപൂര്‍ ഷക്കീറയ്ക്ക് പിന്നാലെ

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം അനില്‍ കപൂര്‍ പോപ് ഗായിക ഷക്കീറയുടെ പുറകേയാണിപ്പോള്‍, തെറ്റിദ്ധരിക്കരുത്, തന്റെ പുതിയ ചിത്രത്തില്‍ ഷക്കീറയുടെ സാന്നിധ്യമുറപ്പിക്കുകയെന്നതാണ് അനിലിന്റെ ലക്ഷ്യം.

തന്റെ ചിത്രത്തില്‍ എന്തുതന്നെയായാലും ഷക്കീറയെ അഭിനയിപ്പിക്കണമെന്ന വാശിയിലാണ് അനില്‍. ചിത്രത്തിലെയൊരു ഗാനരംഗത്തിലേക്കാണ് ഷക്കീറയെ പരിഗണിക്കുന്നത്.

ഗാനരംഗത്തില്‍ ഷക്കീറഅഭിനയിച്ചാലെ പൂര്‍ണതവരൂ എന്ന ഉറച്ച നിലപാടിലാണ് അനില്‍. സുസ്മിത സെന്‍, അക്ഷയ് ഖന്ന, കങ്കണ റാവത്ത്, സഞ്ജയ് ദത്ത്, ബിപാഷ ബസു തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്ലുള്ളത്. നോ പ്രോബ്ലം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

അനിവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ ഗാനാമായ വക്കാ വക്കയിലൂടെ ഇന്ത്യന്‍മനസ്സുകളെ കീഴടക്കിയ ഷക്കീറയുടെ സാന്നിധ്യം ബോക്‌സോഫീസിലും പ്രതിഫലിക്കുമെന്നാണ് അനിലിന്റെ കണക്കുകൂട്ടല്‍.

വക്കാ വക്കായുടെ പ്രശസ്തി ചിത്രത്തിന് അനുകൂലമാവുമെന്നും അനില്‍ കരുതുന്നു. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് മുമ്പ് ഒരു ഹിന്ദിച്ചിത്രത്തില്‍ കാളിയുടെ വേഷത്തില്‍ ഷക്കീറ അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു .

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam