»   » എന്റെ സ്വപ്‌ന സുന്ദരി അസിന്‍: സല്‍മാന്‍

എന്റെ സ്വപ്‌ന സുന്ദരി അസിന്‍: സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
Asin and Salman
ബോളിവുഡിലെ മസില്‍മാന്‍ സല്‍മാന്റെ പ്രണയിനികളുടെ പട്ടികയെടുത്താല്‍ അതിങ്ങനെ വല്ലാതെ നീണ്ടുപോകും. ഐശ്വര്യ റായി മുതല്‍ കത്രീനാ കെയ്ഫ് വരെ ഇക്കൂട്ടത്തിലുണ്ട്, അതിനിയും നീളാനുള്ള സാധ്യത ഒട്ടും കുറവല്ല.

എന്നാല്‍ തല്‍ക്കാലം ഇപ്പോള്‍ സല്‍മാന് കാമുകിമാരൊന്നുമില്ലെന്നാണ് കരുതപ്പെടുന്നത്. ഈ സമയത്തോട് സല്‍മാനോട് സ്വപ്‌നസുന്ദരിയെക്കുറിച്ച് ഒന്നു ചോദിച്ചാല്‍ പറയുന്ന പേര് കേട്ട് ബോളിവുഡും തെന്നിന്ത്യന്‍ ചലച്ചിത്രലോകവും ഒന്ന അമ്പരക്കും, അതേ സാക്ഷാല്‍ അസിന്‍ തന്നെയാണ് തന്റെ സ്വപ്‌നസുന്ദരിയെന്നാണ് സല്ലു പറയുന്നത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അസിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ സല്‍മാന്‍ പങ്കുവച്ചത്. സ്വപ്‌നസുന്ദരിയെന്ന് പറയുന്നത് അസിനെപ്പോലെ ഒരു പെണ്‍കുട്ടിയാണെന്ന് പറഞ്ഞ സല്‍മാന്‍ അസിനെ ഒട്ടേറെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്.

റെഡി എന്ന ചിത്രത്തില്‍ പെണ്‍കുട്ടിയെ തിരയുന്ന വേഷമായിരുന്നു എനിയ്ക്ക്. അസിനെപ്പോലെയുള്ള പെണ്‍കുട്ടികളെ ഇന്നത്തെക്കാലത്ത് കണ്ടുകിട്ടാന്‍ പ്രയാസമാണ്- സല്‍മാന്‍ പറഞ്ഞു. മറ്റൊരു ചോദ്യത്തിന് അസിന് വേണ്ടി താന്‍ റെഡിയാണെന്നും എന്നാല്‍ തനിയ്ക്കുവേണ്ടി അസിന്‍ റെഡിയല്ലെന്നുമുള്ള ഒരു കൃസൃതി ഉത്തരമാണ് സല്‍മാന്‍ നല്‍കിയത്.

എന്തായാലും കക്ഷിയ്ക്ക് നമ്മുടെ അസിനെ വല്ലാതെ ബോധിച്ചുവെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. ലണ്ടന്‍ഡ്രീംസിലും ഗജിനിയും അസിന്റെ പ്രകടനം മോശമായിരുന്നുവെന്ന് തമാശരൂപത്തില്‍ സല്ലു പറഞ്ഞു, മാത്രമല്ല അസിന്‍ തോട്ടുംകല്‍ എന്ന പേര് തനിക്ക് ഇഷ്ടമാണെന്നും സല്ലു തട്ടിവിട്ടിട്ടുണ്ട്.

ഇരുവരും ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്, സൗഹൃദം ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചുകഴിഞ്ഞു. അസിന്‍ ഒരു നല്ല സുഹൃത്തും സഹായിയുമാണെന്നാണ് അസിന്‍ പറയുന്നത്. അഭിനമയുള്‍പ്പെടെയുള്ള കാര്യത്തില്‍ സല്‍മാന്‍ അസിനെ നന്നായി സഹായിക്കാറുണ്ടത്രേ. ജിമ്മില്‍ ഒട്ടേറെ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന അസിന്‍ന്റെ ഇപ്പോഴത്തെ ഫിറ്റ്‌നസ് ഗുരുകൂടിയാണ് സല്‍മാന്‍.

English summary
Salman Khan said that actress Asin is his dreamgirl, but she is not redy for him. He said that n the film, I'm in search of a girl who is kamini+ khuddar. Lekin aaj kal aisi ladkiya milti kaha hai, sabki toh shaadi ho chuki hai (But these days we don't find such girls, they are already married

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam