»   » ബോളിവുഡിലെ ആദ്യ പത്തില്‍ അസിനും

ബോളിവുഡിലെ ആദ്യ പത്തില്‍ അസിനും

Posted By:
Subscribe to Filmibeat Malayalam
Asin
2009ല്‍ മുന്നിട്ടു നിന്ന നായികമാരുടെ പട്ടികയിലാണ് അസിന് ഒന്‍പതാം സ്ഥാനം ലഭിച്ചിരിക്കുന്നത്. ഒരു പ്രമുഖ മാഗസിന്‍ നടത്തിയ സര്‍വ്വേയിലാണ് അസിന്‍ ബോളിവുഡില്‍ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞുവെന്ന് കണ്ടെത്തിയത്.

അമീര്‍ഖാന്റെ ഗജിനിയില്‍ നായികയായാണ് അസിന്‍ ഹിന്ദിയിലെത്തിയത്. ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനമാണ് അസിനെ ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. സല്‍മാന്‍ ഖാനും അജയ് ദേവഗണിനും ഒപ്പം അഭിനയിച്ച ലണ്ടന്‍ ഡ്രീംസ് പ്രദര്‍ശനത്തിന് തയാറെടുക്കുന്നതിനിടെയാണ് പുതിയ റേറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ അസിന് കഴിഞ്ഞത് .


ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം


പ്രിയങ്കാ ചോപ്രയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ താരം. ഫാഷനിലെയും ദോസ്താനയിലെയും പ്രകടനമാണ് പ്രിയങ്കയെ ബോളീവുഡിലെ താരറാണിയാക്കിയത്. ബച്ചനാ എ ഹസീനോം, ലവ് ആജ് കല്‍ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ദീപിക പദുകോണാണ് രണ്ടാം സ്ഥാനത്തെത്തിയത്.

കരീനാ കപൂര്‍ മൂന്നാം സ്ഥാനത്തും കത്രിനാ കൈഫ് നാലാമതും ബിപാഷാ ബസു അഞ്ചാമതുമാണ്. എന്നാല്‍ ഇന്ത്യന്‍ താരസുന്ദരിയെന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന ഐശ്വര്യ ഇത്തവണ പട്ടികയില്‍ ആറാം സ്ഥാനത്താണ്.

ലാറാ ദത്ത ഏഴാമതും കൊങ്കണ എട്ടാമതും എത്തി‍, അസിന് പിന്നിലായി ജനീലിയ ഡിസൂസയും പ്രമുഖ നടിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഗജിനിയുടെ തമിഴ് പതിപ്പിലെ സ്റ്റൈലന്‍ അഭിനയമാണ് അസിനെ ബോളീവുഡിലേക്കെത്തിച്ചത്. ആ ചിത്രം കണ്ട അമീര്‍ തന്റെ ചിത്രത്തിലും നായികയായി അസിന്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ഒറ്റ ചിത്രത്തിലൂടെ തന്നെ ബോളീവുഡില്‍ തന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ അസിനായി. ഗജിനിയിലെ അഭിനയത്തിന് അസിന് ധാരാളം അവാര്‍ഡുകളും ലഭിച്ചിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam