»   »  ഷാരൂഖും ജോണും കാല്‍പ്പന്ത് ലഹരിയില്‍

ഷാരൂഖും ജോണും കാല്‍പ്പന്ത് ലഹരിയില്‍

Posted By:
Subscribe to Filmibeat Malayalam
Fifa Worldcup
ലോകമൊട്ടാകെ ആരാധകര്‍ കാത്തിരിക്കുന്ന ഫിഫ വേള്‍ഡ്കപ്പ് ഫുട്‌ബോള്‍ അടുത്തെത്തി. എല്ലായിടത്തുമെന്നപോലെ ബോളിവുഡിലും ലോകകപ്പ് ആരവങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. പ്രിയ ടീമുകള്‍ക്ക് വേണ്ടി വാദിക്കാനും പ്രാര്‍ത്ഥിക്കാനുമായി ബോൡവുഡിലെ വമ്പന്മാര്‍ തയ്യാറായിക്കഴിഞ്ഞു.

ബോളിവുഡിലെ ഏറ്റവം വലിയ ഫുട്‌ബോള്‍ കമ്പക്കാരന്‍ സാക്ഷാല്‍ കിങ് ഖാന്‍ തന്നെയാണ്, ക്രിക്കറ്റിലെന്നപോലെ ഷാരൂഖിന് കാല്‍പ്പന്തിലും അടക്കാനാവത്ത അഭിനിവേശമാണ്. ബ്രസീലാണ് ഖാന്റെ ഇഷ്ട കളിക്കാര്‍.

ബ്രസീല്‍ കഴിഞ്ഞാല്‍പ്പിന്നെ അര്‍ജന്റീന, ജര്‍മ്മനി, ഇറ്റലി എന്നിവരുടെ കളികളും തനിക്കിഷ്ടമാണെന്ന് ഷാരൂഖ് പറയുന്നു. ബ്രസീലിന്റെ കളിയാണ് ഏറ്റവും മനോഹരമെന്നാണ് ഷാരൂഖ് ട്വിറ്റിലൂടെ പറഞ്ഞിരിക്കുന്നത്.

അഭിഷേക് ബച്ചനും കളിക്കളത്തില്‍ പ്രിയം ബ്രസീലിനോടാണ്. തനിക്ക് ഫുട്‌ബോളിനോടും ബ്രസീല്‍ ടീമിനോടും പ്രണയമാണെന്നാണ് അഭി പറഞ്ഞിരിക്കുന്നത്. മഞ്ഞപ്പട കിരീടം നേടുമെന്നും അഭിഷേക് പ്രവചിക്കുന്നു.

ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായ ജോണ്‍ എബ്രഹാം ദക്ഷിണാഫ്രിക്കയില്‍ പോയി ഒരു കളിയെങ്ങിലും കണ്ടിരിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ്. ഷൂട്ടിംഗ് സമയം ക്രമീകരിച്ച് പറ്റുമെങ്കില്‍ സെമിയും ഫൈനലും കാണണമെന്നാണ് ജോണിന്റെ ആഗ്രഹം. ടീം ആരെന്നതല്ല, നല്ല കളിയിലാണ് കാര്യമെന്നാണ് ജോണ്‍ പറയുന്നത്.

നേരത്തേ, ലോകകപ്പ് പ്രചരണത്തിനുളള ഫിഫയുടെ ആല്‍ബത്തിലേക്ക് കരീന കപൂറിനെ തിരഞ്ഞെടുത്തിരുന്നു. എന്തായാലും ബോളിവുഡ് കാല്‍പ്പന്ത് മാമാങ്കത്തിന്റെ ലഹരിയിലമര്‍ന്നുകഴിഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam