ജോണിന്റെ പടം കാണാന്‍ ധോണിയെത്തി

ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. കാക്ക കാക്ക എന്ന ചിത്രത്തിന്റെ ഹിന്ദിയായ ഫോഴ്‌സ് എന്ന ജോണ്‍ ചിത്രം കാണാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ചെന്നൈയിലെത്തി. വെളളിയാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനമാണ് ധോണിയ്ക്ക് വേണ്ടി ജോണ്‍ ഒരുക്കിയത്. ധോണിയ്‌ക്കൊപ്പം ഭാര്യ സാക്ഷയും ചെന്നൈ സൂപ്പര്‍ കിംങ്‌സ് താരമായ സുരേഷ് റെയ്‌നയും ഉണ്ടായിരുന്നു.
തമിഴില്‍ ജ്യോതികയും സൂര്യയും തകര്‍ത്തഭിനയിച്ച കാക്ക കാക്കയുടെ ഹിന്ദി പതിപ്പില്‍ ജോണിനൊപ്പം ജനീലിയയാണ് ജോടിയായെത്തുന്നത്.


Click it and Unblock the Notifications











