»   » ഗുസാരിഷ് പട്ടി പോലും കാണില്ല: സല്‍മാന്‍

ഗുസാരിഷ് പട്ടി പോലും കാണില്ല: സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
Salman Khan
ബോളിവുഡിന്റെ പ്രിയ നായകന്‍ സല്‍മാന്‍ ഖാനും സംവിധായകന്‍ സഞ്ജയ് ലീലാബന്‍സാലിയും ഒരുകാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇന്ന് രണ്ടുപേരും കണ്ടാല്‍ തമ്മില്‍ത്തല്ലുന്ന തരത്തില്‍ ശത്രുക്കളാണ്.

പുതിയ ചിത്രമായ ഗുസാരിഷന്റെ പേരിലാണ് രണ്ടുപേരും തമ്മില്‍ ഇടഞ്ഞതെന്നാണ് കേള്‍ക്കുന്നത്. ഗുസാരിഷില്‍ സല്‍മാനെ നായകനാക്കാനായിരുന്നുവത്രേ ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ഈ റോള്‍ ഋത്വിക് റോഷന് നല്‍കുകയായിരുന്നു. ഇതോടെ സല്‍മാന്‍ ഇടയുകയായിരുന്നു.

ഇപ്പോള്‍ ഗുസാരിഷിനെതിരെ വളരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് സല്‍മാന്‍ രംഗത്തെത്തിയിരിക്കുന്നത്. പട്ടികള്‍ക്കുപോലും കാണ്ടാല്‍ ഇഷ്ടപ്പെടാത്ത ചിത്രമാണ് ഗുസാരിഷ് എന്നാണ് സല്‍മാന്‍ പറയുന്നത്.

ഒരു പൊതുപരിപാടിയ്ക്കിടെ ഒരു കുട്ടിയുടെ ചോദ്യത്തിനും ഗുസാരിഷിനെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിനുമുള്ള മറുപടിയിലാണ് സല്‍മാന്‍ ഗുസാരിഷിനെ പുച്ഛിച്ചിരിക്കുന്നത്.

1999 ല്‍ സല്‍മാനെയും ഐശ്വര്യയേയും നായികാനായകന്മാരാക്കി സൂപ്പര്‍ ചിത്രമായ ഹം ദില്‍ ദേ ചുക്കേ സനം' ഒരുക്കിയത് ബന്‍സാലിയാണ്. ഈ സമയത്ത് ഐശ്വര്യയും സല്ലുവും തമ്മില്‍ വളരെ അടുപ്പത്തിലുമായിരുന്നു.

എന്തായാലും സല്‍മാന്റെ പട്ടിപ്രയോഗത്തിനുള്ള മറുപടിയുമായി ബന്‍സാലിയും ഇതിന് പിന്നാലെ ഇരുവരുടെയും പക്ഷം പിടിക്കാന്‍ മറ്റുള്ളവരും എത്തുന്നതോടെ ഗുസാരിഷ് വാര്‍ത്തകളില്‍ ചൂടുള്ള വിഷയമാകും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam