»   » ഞാന്‍ അംഗീകാരത്തിന് അര്‍ഹനല്ല: ബച്ചന്‍

ഞാന്‍ അംഗീകാരത്തിന് അര്‍ഹനല്ല: ബച്ചന്‍

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
മുംബൈ: അമിതാഭ് ബച്ചന് ഭാരത രത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് ബാല്‍ താക്കറെ രംഗത്തെത്തിയിട്ട് അധികദിവസമായിട്ടില്ല. ഇപ്പോള്‍ ഇക്കാര്യത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കിക്കൊണ്ട് ബച്ചന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്ട്.

തനിയ്ക്ക് രാഷ്ട്രത്തിന്റെ യാതൊരു വിധ അംഗീകാരവും കിട്ടാനുള്ള അര്‍ഹതയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ട്വിറ്ററിലൂടെയാണ് ബിഗ് ബി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

പല വട്ടം പറഞ്ഞ കാര്യം ഞാന്‍ ആവര്‍ത്തിക്കുകയാണ്. ഞാന്‍ ഒരുതരത്തിലുള്ള ദേശീയ അംഗീകാരത്തിനും അര്‍ഹനല്ല. അര്‍ഹരായ ലക്ഷക്കണക്കിനാളുകള്‍ ഇവിടെയുണ്ട്- ഇങ്ങനെയാണ് ബച്ചന്റെ ട്വീറ്റ്.

ബോളിവുഡിന്റെ അവസാന ഷെഹന്‍ഷയാണ് ബച്ചനെന്നും അദ്ദേഹത്തെ രാജ്യം ഭാരതരത്‌നം നല്‍കി ആദരിക്കണമെന്നാണ് ബാല്‍ താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസുമായി നല്ല ബന്ധമില്ലാത്തതിനാലാണ് ബച്ചനെ ഇതിനായി പരിഗണിക്കാത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുമ്പ് അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ബച്ചന് നല്ല അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗാന്ധി കുടുംബവുമായി ബച്ചന്‍ വലിയ അടുപ്പത്തിലല്ല.

English summary
Amitabh Bachchan, who turns 69 today, wants his birthday to be a family affair. The actor will celebrate with wife Jaya Bachchan and daughter-in-law Aishwarya Rai Bachchan. He says, “I am not working that day.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam