ഞാന്‍ സേഫാണ്: അസിന്‍

അടുത്തിടെ തന്റെ ചിത്രത്തില്‍ മറ്റ് നായക നടിമാര്‍ ഐറ്റം നമ്പറുമായി പ്രത്യക്ഷപ്പെടുന്നതിനെതിരെ കരീന ശക്തമായി രംഗത്ത് വന്നിരുന്നു. മറ്റുള്ള നായികമാരുടെ കടന്നു വരവ് തനിയ്ക്ക് ഭീഷണിയാകുമോ എന്ന ഭയമായിരുന്നു കാരണം.
അതുപോലെ അസിനും തന്റെ പുതിയ ചിത്രമായ ഹൗസ്ഫുള്‍ 2വിലെ മറ്റ് നായികയായ ജാക്വിലിനുമായി വഴക്കിട്ടുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജാക്വിലിന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതാണത്രേ അസിനെ ചൊടിപ്പിച്ചത്. എന്നാല്‍ തനിയ്ക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്നും മറ്റുള്ളവര്‍ എന്തു ചെയ്യുന്നുവെന്ന് താന്‍ ശ്രദ്ധിക്കാറില്ലെന്നും അസിന്‍ പറഞ്ഞു.
ഞാന്‍ എന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എനിയ്ക്കിഷ്ടമുള്ള സിനിമകള്‍ ഞാന്‍ തിരഞ്ഞെടുക്കുന്നു- അസിന്‍ പറയുന്നു. സജിദ് ഖാന്റെ ചിത്രമായ ഹൗസ്ഫുള്‍ 2വില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുകയാണ് അസിന്‍.


Click it and Unblock the Notifications











