ബിക്കിനിയണിയില്ലെന്ന് കങ്കണ

എന്നാല്‍ ബോളിവുഡിലെ പ്രമുഖ നടി കങ്കണ റാവത്ത് പറയുന്നത് താന്‍ ബിക്കിനി അണിഞ്ഞ് അഭിനയിക്കില്ലെന്നാണ്. പുതിയ ചിത്രമായ റാസ്‌കള്‍സിന് വേണ്ടിയാണ് കങ്കണയോട് ബിക്കിനി അണിയാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടത്.
സഞ്ജയ് ദത്തും, അജയ് ദേവ്ഗണും ഉള്‍പ്പെടുന്ന സീനിലാണ് അമേരിക്കന്‍ നടി ഹാലി ബെറി സ്‌റ്റൈലില്‍ പ്രത്യക്ഷപ്പെടാന്‍ കങ്കണയോട് സംവിധായകന്‍ ഡേവിഡ് ധവാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എടുത്ത വായാലേ ബിക്കിനി അണിയാന്‍ കഴിയില്ലെന്ന് കങ്കണ തുറന്നുപറയുകയും ചെയ്തു.
ബോളിവുഡില്‍ ഫാഷനബിളായ വസ്ത്രങ്ങള്‍ അണിഞ്ഞ് പ്രത്യക്ഷപ്പെടാറുള്ള കങ്കണ ടൂ പീസ് അണിയാനുള്ള ആഗ്രഹം നേരത്തെ ചില സൃഹൃത്തുക്കളോട് പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഓഫര്‍ വന്നപ്പോള്‍ താരത്തിന് മനംമാറ്റമുണ്ടാകാനുള്ള കാരണമെന്താണെന്നാണ് ബോളിവുഡ് ലോകം അന്വേഷിക്കുന്നത്.


Click it and Unblock the Notifications











