»   » ജയിലില്‍ നിന്നിറങ്ങിയ മരിയയ്ക്ക് വര്‍മ്മയുടെ ഓഫര്‍

ജയിലില്‍ നിന്നിറങ്ങിയ മരിയയ്ക്ക് വര്‍മ്മയുടെ ഓഫര്‍

Posted By:
Subscribe to Filmibeat Malayalam
Maria Susairaj
നീരജ് ഗ്രോവര്‍ വധക്കേസില്‍ 3വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട കന്നഡ നടി മരിയ സൂസൈരാജിന് ബോളിവുഡ് ചിത്രത്തിലേയ്ക്ക് ഓഫര്‍. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ് സൂസൈരാജിനെ നായികയായിക്കി ചിത്രമെടുക്കാമെന്ന ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

നീരജ് ഗ്രോവര്‍ കൊലക്കേസ് ആസ്പദമാക്കി രാംഗോപാല്‍ നോട്ട് എ ലവ് സ്‌റ്റോറി എന്നൊരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ജയില്‍ മോചിതയാകുന്ന സ്ഥിതിയ്ക്ക് മരിയയെ നായികയാക്കി ഒരു സിനിമ ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് രാംഗോപാല്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

ഗ്രോവര്‍ കൊലക്കേസില്‍ തെളിവുകള്‍ നശിപ്പിച്ച കുറ്റത്തിന് മരിയയ്ക്ക് കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചത് വെള്ളിയാഴ്ചയാണ്. എന്നാല്‍, വിചാരണ നടക്കുമ്പോള്‍ ഇത്രയും കാലം ജയിലില്‍ കഴിഞ്ഞതിനാല്‍ മരിയയ്ക്ക് ഇനി ശിക്ഷ അനുഭവിക്കേണ്ടതില്ല.

ഒരു നടിയെന്ന രീതിയില്‍ പ്രശസ്തയാകണമെന്നാഗ്രഹിച്ചാണ് കന്നഡക്കാരിയായ മരിയ മുംബൈയില്‍ എത്തുകയും നീരജ് ഗ്രോവറുമായി പരിചയപ്പെടുകയും ചെയ്തത്. എന്നാല്‍ സിനിമയില്‍ പ്രകാശിക്കുന്നതിന് പകരം വ്യക്തിബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ മരിയയെ ഒരു കൊലപാതകിയെന്ന രീതിയില്‍ കുപ്രശസ്തയാക്കുകയായിരുന്നു.

എന്തായാലും മരിയയുടെ ഈ കുപ്രസിദ്ധിയെ ചൂഷണം ചെയ്യാന്‍ തന്നെയാണ് വര്‍മ്മയുടെ തീരുമാനമെന്നാണ് സൂചന. കൊലക്കേസില്‍ അകപ്പെട്ടതോടെ കരിയര്‍ സ്വപ്‌നങ്ങള്‍ തകര്‍ന്ന മരിയയ്ക്ക് ഒരു പക്ഷേ വര്‍മ്മയുടെ ക്ഷണം പുതിയ സ്വപ്‌നങ്ങളായിരിക്കും സമ്മാനിയ്ക്കുക.

English summary
After making a film inspired from the Neeraj Grover murder case, director Ramgopal Varma is all set to cast the alleged conspirator in the case, Maria Susairaj, as a heroine in his film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X