ഷോലെ 3ഡി ആഗസ്റ്റ് 15ന്

ജിപി സിപ്പി നിര്‍മിച്ച് രമേഷ് സിപ്പി സംവിധാനം ചെയ്ത ചിത്രത്തില്‍ ധര്‍മേന്ദ്ര, അമിതാഭ് ബച്ചന്‍, ഹേമമാലിനി, ജയ ബാദുരി, അംജത് ഖാന്‍, സഞ്ജീവ് കുമാര്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്.
റിലീസിങ് ദിനങ്ങള്‍ തണുത്ത പ്രതികരണമായിരുന്നെങ്കിലും പിന്നീട് ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ ഇതിഹാസ സിനിമകളിലൊന്നായി മാറാന്‍ ഷോലെയ്ക്ക് സാധിച്ചിരുന്നു. മുംബൈയില്‍ അഞ്ചുവര്‍ഷത്തിലധികം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചുകൊണ്ട് റെക്കാര്‍ഡിടാനും ചിത്രത്തിന് കഴിഞ്ഞു.
1975 ആഗസ്റ്റ് 15ന് റിലീസായ ചിത്രം ബോളിവുഡിലെ എക്കാലത്തെയും മാസ്റ്റര്‍ പീസുകളിലൊന്നായാണ് പരിഗണിയ്ക്കപ്പെടുന്നത്.


Click it and Unblock the Notifications











