»   » അമീഷയും കുടുംബവും കടക്കെണിയില്‍

അമീഷയും കുടുംബവും കടക്കെണിയില്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ഗ്ലാമര്‍ താരം അമീഷാ പട്ടേലും കുടുംബവും ജപ്തി ഭീഷണിയില്‍. നടിയുടെ വീടും സ്വത്തുക്കളുമെല്ലാം ജപ്തി ചെയ്യാനായി ബാങ്ക് അധികൃതര്‍ നോട്ടീസയച്ചു കഴിഞ്ഞു.

അമീഷയുടെ കുടുംബം നടത്തുന്ന ജയ് ഇലക്‌ട്രോണിക്‌സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് വന്‍ നഷ്ടത്തിലായതോടെയാണ് കനറാ ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചത്. അമീഷ, അച്ഛന്‍ ജയ്, അമ്മ ആഷ, സഹോദര്‍ അഷ്മിത് എന്നിവരുടെ പേരിലുള്ള ജയ് ഇലക്ട്രോണിക്‌സ് പതിനെട്ടു കോടി രൂപയാണ് കനറാ ബാങ്കിന് നല്‍കാനുള്ളത്.

ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനു മുന്നിലുള്ള കടക്കേസില്‍ ജപ്തിക്ക് കൊടുത്തിരുന്ന സ്‌റ്റേ ഇനിയും തുടരാനാവില്ലെന്നാണ് ട്രൈബ്യൂണലിന്റെ നിലപാട്.

ജപ്തി എങ്ങനെയും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അമീഷയും കുടുംബവും. പക്ഷേ, ബാങ്കും പിന്നോട്ടില്ല. കേസ് ഈ മാസം 16ന് വീണ്ടും പരിഗണയ്ക്കു വെച്ചിരിയ്ക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam