»   » ഐശ്വര്യയ്ക്കായി കാമുകനെ കണ്ടെത്തി

ഐശ്വര്യയ്ക്കായി കാമുകനെ കണ്ടെത്തി

Posted By:
Subscribe to Filmibeat Malayalam
Arunoday Singh
മധുര്‍ ഭണ്ഡാര്‍ക്കര്‍ ഐശ്വര്യ റായിയെ നായികയാക്കി ഒരുക്കുന്ന ചിത്രത്തിലെ രണ്ടാം നായകനെ കണ്ടെത്തി. യേ സാലി സിന്ദഗി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച അരുണോദയ് സിങാണ് ഹീറോയിനില്‍ ഐശ്വര്യയുടെ കാമുകനാവുക.

നേരത്തേ ഹീറോയിനില്‍ ഐശ്വര്യയുടെ നായകനായി ഭര്‍ത്താവ് അഭിഷേക് തന്നെയെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ അസ്ഥാനത്താക്കിയാണ് ഭണ്ഡാര്‍ക്കര്‍ അരുണോദയിനെ നായകനാക്കാന്‍ തീരുമാനിച്ചത്.

ചിത്രത്തില്‍ ബോളിവുഡ് താരറാണിമാരുടെ പിറകെ നടക്കുന്ന ഒരു ക്രിക്കറ്ററുടെ വേഷത്തിലാണ് അരുണോദയ് അഭിനയിക്കുന്നത്.

ബോളിവുഡിലെ താരങ്ങളും ക്രിക്കറ്റര്‍മാരും തമ്മിലുള്ള പ്രണയവും മറ്റും ഏറെക്കാലം മുമ്പേതന്നെ തുടങ്ങിയതാണ്. അതിനാല്‍ത്തന്നെ ഹീറോയിനിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആരൊക്കെയാണെന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ബോളിവുഡില്‍ കഥകളിറങ്ങുന്നത്.

മണ്‍സൂര്‍ അലി ഖാന്‍ പട്ടൗഡി-ടര്‍മിളാ ടാഗോര്‍ പ്രണയം മുതല്‍ രവിശാസ്ത്രി-അമൃതാ സിംഗ്, അസ്ഹറുദ്ദീന്‍ -സംഗീതാ ബിജിലാനി, യുവരാജ് -ദീപിക തുടങ്ങി ഗോസിപ്പ് കോളങ്ങളില്‍ ഇടം കണ്ട ഒട്ടേറെ ബന്ധങ്ങളുടെ സിനിമാവിഷ്‌കാരമാണ് ഹീറോയിനിലുള്ളതെന്നാണ് കഥകള്‍ പരക്കുന്നത്. എന്നാല്‍ ഇതനൊന്നും ഭണ്ഡാര്‍ക്കര്‍ ഇതേവരെ ചെലികൊടുത്തിട്ടില്ല.

എന്തായാലും ബോളിവുഡിലെ ഒരു ഗ്ലാമര്‍താരത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമന്നാണ് സൂചന. ഐശ്വര്യ വളരെ ഗ്ലാമറസായി അഭിനയിക്കുന്നുവെന്നതും ഹീറോയിന്റെ ഒറു ഹൈലൈറ്റാണ്.

English summary
Putting all rumors to rest, Madhur Bhandarkar has opted for Arunoday Singh, who will now play the male lead in the film, Heroine

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam