»   » ബോളിവുഡില്‍ അസിന്റെ ഭാവി ശോഭനമല്ല!!

ബോളിവുഡില്‍ അസിന്റെ ഭാവി ശോഭനമല്ല!!

Posted By:
Subscribe to Filmibeat Malayalam
Asin and Mukesh Batt
ബോളിവുഡിലെ എക്കാലത്തെയും രണ്ട് വമ്പന്‍ ചിത്രങ്ങളില്‍ നായികയായി മിന്നിത്തിളങ്ങുകയാണ് അസിന്‍. നൂറ് കോടിയ്ക്ക് മേല്‍ കളക്ഷന്‍ സ്വന്തമാക്കിയ ഗജിനി, റെഡി എന്നീ സിനിമകളില്‍ നായികയാവാനുള്ള ഭാഗ്യമാണ് അസിന് ലഭിച്ചത്.

എന്നാല്‍ അസിന്റെ സൂപ്പര്‍ ചിത്രങ്ങള്‍ നിര്‍മിച്ച മുകേഷ് ഭട്ടിന് താരത്തെക്കുറിച്ച് തീരെ മതിപ്പില്ല.
തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് പ്രത്യേകിച്ച് അസിന് ബോളിവുഡില്‍ ശോഭനമായ ഭാവിയില്ലെന്നാണ് ഭട്ടിന്റെ പ്രവചനം.

ഗജിനിയുടെയും റെഡ്ഡിയുടെയും വിജയങ്ങളുടെ ക്രെഡിറ്റ് അമീറിനും സല്‍മാനും നല്‍കിയാണ് മുകേഷ് ഭട്ട് അസിനെ തഴയുന്നത്. രണ്ട് സിനിമകളിലും അസിന്റെ പ്രകടനം അത്ര മെച്ചമായിരുന്നില്ലെന്നും ഇത് സിനിമകളെ ബാധിച്ചുവെന്നും ഭട്ട് പറയുന്നു.

ബോളിവുഡിലെ നിലനില്‍പിന് അസിന് ഉപദേശം നല്‍കാനും നിര്‍മാതാവ് മറക്കുന്നില്ല. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍ അഭിനയിക്കുന്നതല്ല കാര്യമെന്നും മരിയ്ക്കും മുമ്പെ ഇവിടെ കാല്‍പാടുകള്‍ അവശേഷിപ്പിയ്ക്കണമെങ്കില്‍ ചില സിനിമകളിലെങ്കിലും മരിയ്ക്കുന്ന റോളുകള്‍ കൈകാര്യം ചെയ്യണമെന്നും നമ്പര്‍ വണ്‍ നിര്‍മാതാവ് ഉപദേശിയ്ക്കു്നനു.

എന്തായാലും മുകേഷ് ഭട്ടിന്റെ ഉപദേശത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അസിന്‍ തയാറായിട്ടില്ല. ഭട്ടിന്റെ ഉപദേശം അസിന്‍ ചെവിക്കൊള്ളുമെന്നും നമുക്ക് പ്രതീക്ഷിയ്ക്കാം....

English summary
Southern import Asin might have conquered Bollywood with two blockbusters, Ready and Ghajini, producer Mukesh Bhatt remains unimpressed. On being asked about the popularity of southern actresses in Bollywood, especially Asin, the producer said bluntly, "I don't feel that she has a great future in Bollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam