»   » ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കണം: അസിന്‍

ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കണം: അസിന്‍

Posted By:
Subscribe to Filmibeat Malayalam
Asin
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയാണ് അസിന്‍ സിനിമയിലേയ്ക്ക് ചുവടു വച്ചത്. എന്നാല്‍ അതിന് ശേഷം മലയാളത്തില്‍ നിന്ന് അസിനെ തേടി നല്ല അവസരങ്ങളൊന്നും വന്നില്ല.

തുടര്‍ന്ന് കോളിവുഡിലേയ്ക്ക് ചേക്കേറിയ അസിന്‍ തമിഴകത്തെ നമ്പര്‍ വണ്‍ നായികമാരിലൊരാളായി. ഗജനി എന്ന ചിത്രം നടിയ്ക്ക് ഹിന്ദിയിലേയ്ക്കുള്ള വഴി തുറന്നു കൊടുത്തു.

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുകയാണെങ്കിലും അസിന്‍ മലയാളത്തെ മറന്നിട്ടില്ല. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം ഒരു ചിത്രം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് അസിന്‍ പറയുന്നു.

മലയാളത്തില്‍ നിന്ന് നല്ല ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ ബോളിവുഡില്‍ കരാറായ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ മാത്രമാണ് പല അവസരങ്ങളും വേണ്ടെന്ന് വച്ചത്.

എന്നാല്‍ അടുത്തു തന്നെ ഒരു മലയാള ചിത്രം ചെയ്യാന്‍ തനിക്ക് താത്പര്യമുണ്ടെന്നും അസിന്‍ പറഞ്ഞു.
യുവതാരങ്ങളായ പൃഥ്വിരാജ്, കുഞ്ചാക്കോബോബന്‍ എന്നിവരുമായി തനിക്ക് വളരെ അടുത്ത സൗഹൃദമാണുള്ളതെന്നും അസിന്‍ പറഞ്ഞു.

English summary

 Bollywood actress Asin Thottumkal expressed her wish to act in Malayalam movies. Movies of Mammootty and Mohanlal seems to be her first prefernce.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X