»   »  ഈഗോ: സാജിദിനെ അസിന്‍ വെട്ടിലാക്കി

ഈഗോ: സാജിദിനെ അസിന്‍ വെട്ടിലാക്കി

Posted By:
Subscribe to Filmibeat Malayalam
Asin
സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകനും നടിയും തമ്മില്‍ പ്രണയം ഉടലെടുക്കുന്നത് ബോളിവുഡില്‍ പുതിയ വാര്‍ത്തയല്ല. എന്നാല്‍ തന്റെ ചിത്രത്തില്‍ കാമുകിയ്ക്ക് അമിത പ്രാധാന്യം നല്‍കിയാല്‍ വിവരമറിയും എന്നതാണ് സാജിദ്് ഖാന് അസിന്‍ പഠിപ്പിച്ചു കൊടുത്ത പാഠം.

സാജിദ് ഖാന്‍ സംവിധാനം ചെയ്ത ഹൗസ് ഫുള്‍ 2വില്‍ അസിനും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമാണ് നായികമാര്‍. ഷൂട്ടിംങ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് അസിന് കാര്യം പിടികിട്ടിയത്. സാജിദ്  തന്റെ കാമുകിയ്ക്ക് കൂടുതല്‍ കയ്യടി കിട്ടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജാക്വിലിന് കയ്യടി കിട്ടുകയും താന്‍ വെറും നോക്കുകുത്തിയാവുകയും ചെയ്തിട്ട് എന്തുകാര്യമെന്ന് അസിന്‍ ചിന്തിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.

എന്തായാലും അസിന്‍ മിണ്ടാതിരുന്നില്ല. സാജിദുമായി ഉടക്കുക തന്നെ ചെയ്തു. അസിന്റെ ഉടക്കും സംവിധായകന്റെ പ്രണയവുമെല്ലാം വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. ഈ നായികപ്പോര് ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ പലവിധത്തിലും മോശമായി ബാധിയ്ക്കുകയും ചെയ്തു.

എന്നാല്‍ ഗജനി, റെഡി തുടങ്ങിയ അസിന്‍ ചിത്രങ്ങള്‍ ഹിറ്റായിരുന്നെങ്കിലും നടി ആദ്യമായാണ് രണ്ടു നായികമാരുള്ള ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ജാക്വിലിന്റെ പ്രകടനം മൂലം തന്റെ വേഷത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുമോ എന്ന ഈഗോയാണ് അസിനെ വഴക്കിന് പ്രേരിപ്പിച്ചതെന്ന് സംവിധായകനുമായി അടുപ്പമുള്ളവര്‍ പറയുന്നു. സംഗതിയെന്തായാലും രണ്ട് നായികമാരുള്ള ചിത്രമെടുക്കുന്ന സംവിധായകര്‍ക്കെല്ലാം ഒരു മുന്നറിയിപ്പാണ് സാജിദ്  ഖാന്റെ അനുഭവം.

English summary
Relationship experts always advise against dating a co-worker, and the same applies even to the film industry. Sajid Khan, who is said to be dating the lead actor of Housefull 2, Jacqueline Fernandes, may have a bit of a problem on his hands, with the other actors up in arms against this nepotism.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam