»   » അസിന്‍ ഷാരൂഖിനൊപ്പം?

അസിന്‍ ഷാരൂഖിനൊപ്പം?

Posted By:
Subscribe to Filmibeat Malayalam
Asin
ഏതൊരു താരവും സ്വപ്‌നം കാണുന്ന തുടക്കമാണ്‌ അസിന്‌ ബോളിവുഡില്‍ ലഭിച്ചത്‌. അമീര്‍ ഖാന്റെ നായികയായി അസിന്‍ തിളങ്ങിയ ഗജിനി ബോളിവുഡിലെ ഏറ്റവും ലാഭമേറിയ ചിത്രങ്ങളുടെ പട്ടികയില്‍ ചേക്കേറി കഴിഞ്ഞു.

ഇപ്പോള്‍ സല്‍മാന്‍ ഖാനും അജയ്‌ ദേവ്‌ഗണും നായകന്മാരായ ലണ്ടന്‍ ഡ്രീംസില്‍ അഭിനയിക്കുന്ന അസിന്‍ അധികം താമസിയാതെ ബോളിവുഡിലെ മറ്റു താര സുന്ദരിമാരെ പിന്നിലാക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

എന്തായാലും അസിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ കിങ്‌ ഖാന്‍ ഷാരൂഖിന്റെ നായികാ പദവിയും അസിനെ തേടിയെത്തുകയാണ്‌. യാഷ്‌ രാജ്‌ ഫിലിംസാണ്‌ ഷാരൂഖ്‌-അസിന്‍ ജോഡികളെ കേന്ദ്രമാക്കി ചിത്രമൊരുക്കാന്‍ പ്ലാനിടുന്നത്‌. ചിത്രം അസിന്റെ കരിയറില്‍ വഴിത്തിരിവാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ഗജിനിയുടെ പരസ്യ പ്രചരണങ്ങള്‍ക്കിടെ ഷാരൂഖിന്റെ നായികയാകാനുള്ള ആഗ്രഹം അസിന്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇത്‌ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ്‌ ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഇതിന്‌ പുറമെ ഹിന്ദിയിലെ മറ്റൊരു സൂപ്പര്‍ താരമായ അക്ഷയ്‌ കുമാറിനെ നായകനാക്കി നിഖില്‍ അദ്വാനി ഒരുക്കുന്ന പട്യാല ഡ്രീംസിലേക്കും അസിനെ നായികയാക്കാന്‍ ആലോചനകളുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam