»   » ബന്‍സാലിയുടെ കാര്യത്തില്‍ സല്‍മാന് തെറ്റി: ഋത്വിക്

ബന്‍സാലിയുടെ കാര്യത്തില്‍ സല്‍മാന് തെറ്റി: ഋത്വിക്

Posted By:
Subscribe to Filmibeat Malayalam
 Hritik
സഞ്ജയ് ലീല ബന്‍സാലി ചിത്രമായ ഗുസാരിഷനെതിരെയുള്ള സല്‍മാന്റെ തരംതാഴ്ന്ന പരാമര്‍ശത്തിനെതിരെ ചിത്രത്തിലെ നായകന്‍ ഋത്വിക് റോഷന്‍ രംഗത്ത്.

സല്‍മാന്‍ ഇത്തരത്തില്‍ പെരുമാറരുതെന്നും കുറച്ചൊക്കെ ദയ കാണിയ്ക്കണമെന്നുമാണ് ഋത്വികിന്റെ ഉപദേശം. സഞ്ജയ് ലീല ബന്‍സാലി ചിത്രമായ ഗുസാരിഷ് പട്ടികള്‍ക്കുപോലും കാണ്ടാലിഷ്ടമാകില്ലെന്നായിരുന്നു സല്‍മാന്റെ കമന്റ്. ബന്‍സാലിയോടുള്ള വ്യക്തിപരമായ ശത്രുതയാണ് സല്‍മാന്റെ ദേഷ്യത്തിന് പിന്നില്‍.

എന്നാല്‍ ബന്‍സാലി ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഈ അവസരത്തിലാണ് ചിത്രത്തിലെ നായകനായ ഋത്വിക് രംഗത്തെത്തിയിരിക്കുന്നത്.

ഞാന്‍ അന്നും ഇന്നും ആരാധിക്കുകയും മാതൃകയാക്കിയിരിക്കുകയും ചെയ്തിട്ടുള്ള നടനാണ് സല്‍മാന്‍. അദ്ദേഹം നല്ലമനുഷ്യനാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അദ്ദേഹം എല്ലാ കാലത്തും ഹീറോ ആയിരിക്കുകയും ചെയ്യും.

എന്നുവച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തരുത്. ബോക്‌സ്ഓഫീസിലെ പ്രകടനം നോക്കി ഒരു സംവിധായകനെയും അദ്ദേഹത്തിന്റെ ചിത്രത്തെയും മോശമായി വിലയിരുത്തുന്നത് നല്ലതല്ല- താരം പറയുന്നു.

ഗുസാരിഷ് വിജയത്തിലേയ്ക്കുള്ള യാത്രയിലാണ്. ബന്‍സാലിയെ സല്‍മാന്‍ ആക്ഷേപിച്ചത് കേട്ട് എനിക്കു വേദനിച്ചു. നമ്മള്‍ക്ക് കൂടുതല്‍ വിജയങ്ങളുണ്ടാകുമ്പോള്‍ നമ്മള്‍ ഹീറോ ആയിരിക്കുമ്പോള്‍ കൂടുതല്‍ വിനയമുള്ളവരുമായിരിക്കണം- ഋത്വിക് പറഞ്ഞു. സഞ്ജയ്‌ക്കൊപ്പം ചെയ്ത ചിത്രങ്ങളെക്കുറിച്ച് സല്‍മാന്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും നടന്‍ പറഞ്ഞു.

English summary
Just a day after Salman Khan said ‘Guzaarish’ wasn’t even watched by dogs- “koi kutta bhi nahin gaya”, Hrithik Roshan has slammed the actor for making such a raucous comment. 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam