»   » കത്രീന കോസ്‌മെറ്റിക്‌ സര്‍ജറി ചെയ്‌തു?

കത്രീന കോസ്‌മെറ്റിക്‌ സര്‍ജറി ചെയ്‌തു?

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
മസില്‍മാന്‍ സല്‍മാന്റെ സ്വപ്‌നസുന്ദരി കത്രീന കെയ്‌ഫിന്‌ ഇപ്പോള്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടോ. ഉണ്ടെന്നാണ്‌ ബോളിവുഡില്‍ പരക്കെയുള്ള സംസാരം.

മാറ്റം കണ്ടുതുടങ്ങിയത്‌ എപ്പോഴാണെന്നല്ലേ താരത്തിന്റെ ഇറ്റലി സന്ദര്‍ശനത്തിനുശേഷം. മാറ്റം തോന്നുന്നത്‌ മുഖത്താണ്‌ ശരിക്കും പറഞ്ഞാല്‍ ചുണ്ടുകള്‍ക്ക്‌. ചുണ്ടുകള്‍ ഇപ്പോള്‍ മുമ്പത്തേതിലും അധികം മനോഹരമായി കാണുന്നു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

അവധി ആഘോഷിക്കാനെന്നും പറഞ്ഞ്‌ കത്രീന ഇറ്റലിയ്‌ക്കു പോയത്‌ ചുണ്ടില്‍ കത്തിവയ്‌ക്കാനായിരുന്നുവെന്നാണ്‌ സംസാരം. ലോകത്തെ ഏറ്റവും മനോഹരമായി ചുണ്ടുകളുള്ള വ്യക്തിയെന്ന എന്ന പ്രശംസ കിട്ടിയ താരമാണ്‌ കത്രീന. എന്നിട്ട്‌ ആ ചുണ്ട്‌ കൊണ്ടുപോയി കീറിമുറിച്ച്‌ മാറ്റിയത്‌ അഹങ്കാരമായിപ്പോയെന്നാണ്‌ പലരും പറയുന്നത്‌.

പക്ഷേ കത്രീന പറയുന്നത്‌ താന്‍ ചുണ്ടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ്‌. താന്‍ കോസ്‌മെറ്റിക്‌ സര്‍ജറി നടത്തിയിട്ടില്ലെന്നും ചര്‍മ്മം കൂടുതല്‍ സുന്ദരമാകാന്‍ ഒരു മരുന്നു കഴിയ്‌ക്കുന്നുണ്ടെന്നുമാണ്‌ കത്രീന പറയുന്നത്‌. ഇത്തരം മരുന്നുകള്‍ക്ക്‌ ചുണ്ടിന്‌ തടിപ്പ്‌ വരുന്നതുപോലുള്ള പാര്‍ശ്വഫലങ്ങളുണ്ടാകുമത്രേ. അതാണ്‌ തന്റെ ചുണ്ടിന്റെ പ്രശ്‌നമെന്നാണ്‌ കാത്തിയുടെ വാദം.

എന്തായാലും ചുണ്ടിന്റെ മാറ്റം വളരെ പ്രകടമാണെന്നാണ്‌ കേള്‍ക്കുന്നത്‌. ഇതൊക്കെ കണ്ടുകണ്ട്‌ സാക്ഷാല്‍ സല്ലുവിന്റെ സമാധാനം നഷ്ടപ്പെട്ടു തുടങ്ങിയെന്ന്‌ പറയുന്നവരും കുറവല്ല. കത്രീന കൂടുതല്‍ സുന്ദരിയായാല്‍ സല്ലുവെങ്ങനെ മനസ്സമാധാനമായി കിടന്നുറങ്ങും?.

കത്രീന മിനി സ്‌കേര്‍ട്ട്‌ ഇടുന്നതും വല്ലവരെയും കെട്ടിപ്പിടിച്ച്‌ അഭിനയിക്കുന്നതുമൊന്നും തനിക്കിഷ്ടമില്ലെന്ന്‌ കക്ഷി അടുത്തിടെയല്ലേ തട്ടിവിട്ടത്‌. എന്തായാലും കത്രീന ഇതൊന്നും കേട്ടഭാവമില്ല കരിയറില്‍ വന്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കുകതന്നെയാണ്‌ താരത്തിന്റെ ലക്ഷ്യം. പ്രണയമൊക്കെ അതുകഴിഞ്ഞ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam