»   » ബിക്കിനി മാത്രമല്ല ചുംബനവും ക്യാറ്റിന് പ്രശ്‌നം

ബിക്കിനി മാത്രമല്ല ചുംബനവും ക്യാറ്റിന് പ്രശ്‌നം

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
ധൂം 3യിലേയ്ക്ക് ഇല്ല എന്ന് ബോളിവുഡ് സുന്ദരി കത്രീന കൈഫ് പറയാന്‍ കാരണം ബിക്കിനി ഉടുക്കണമെന്ന ഡിമാന്റായിരുന്നു.

ധൂമിന് വേണ്ടി ഇഷ ഡിയോളിനേയും ധൂം 2വിന് വേണ്ടി ബിപാഷ ബസുവിനേയും ബിക്കിനിയുടുപ്പിച്ച ചോപ്രയ്ക്ക് പക്ഷേ ക്യാറ്റിനെ തന്റെ വഴിയ്ക്ക് കൊണ്ടു വരാനായില്ല. ബിക്കിനി രംഗത്തിന് ഇല്ലെന്ന തന്റെ മുന്‍ നിലപാടില്‍ ക്യാറ്റ് ഉറച്ചു നിന്നു.

പിന്നീട് ബിക്കിനി രംഗം ഒഴിവാക്കാമെന്ന് ആദിത്യ ചോപ്ര അറിയിച്ചതിനെ തുടര്‍ന്ന് നടി ധൂം 3യില്‍ അഭിനയിക്കാന്‍ സമ്മതം മൂളി. ഇപ്പോള്‍ ക്യാറ്റ് വീണ്ടും ഉടക്കുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണത്രേ. ധൂം 2വില്‍ ഐശ്വര്യയും ഋത്വിക്കും തമ്മിലുള്ള ചുംബന രംഗമുണ്ടായിരുന്നു. ഇത് ധൂം 3യിലും ആവര്‍ത്തിയ്ക്കണമെന്നാണത്രേ ആദിത്യ ചോപ്രയുടെ ആഗ്രഹം. എന്നാല്‍ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ തനിയ്ക്ക് കഴിയില്ലെന്ന നിലപാടിലാണ് ക്യാറ്റ്.

English summary
It's not just the bikini that Katrina Kaif has a problem with in Dhoom 3. It is learnt that Kat is now expressing her reservation over a kiss scene as well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam