»   » ഖുശ്ബു ബച്ചന്റെ ഭാര്യയാകുന്നു

ഖുശ്ബു ബച്ചന്റെ ഭാര്യയാകുന്നു

Posted By:
Subscribe to Filmibeat Malayalam
Khushboo
തെന്നിന്ത്യന്‍ താരം ഖുശ്ബുവിന് ബോളിവുഡിലേയ്ക്ക് ക്ഷണം. അതും സാക്ഷാല്‍ അമിതാഭ് ബച്ചന്റെ ഭാര്യയാകാന്‍.

രേവതി ശര്‍മ്മയുടെ മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് ഖുശ്ബു ബച്ചന്റെ ബീവിയാകുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണ് മാഡ് ഡാഡ്. തന്റെ സ്വന്തം ജീവിതത്തിലെ ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് രേവതി ഈ ചിത്രം തയ്യാറാക്കുന്നത്.

മാധവന്‍, രവീണ ടണ്ഠന്‍, ജയാ ബച്ചന്‍ എന്നിവര്‍ അഭിനയിക്കുന്ന ആപ് കേലിയേ ഹം എന്ന പുതിയ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങാനിരിക്കുകയായിരുന്നു രേവതി. എന്നാല്‍ ഇതിനിടെ ജയാ ബച്ചന്റെ സമയമില്ലായ്മ പ്രശ്‌നമായി.

അതോടെ ആ ചിത്രം നിര്‍ത്തിവച്ച് മാഡ് ഡാഡിന്റെ പണിപ്പുരയിലേയ്ക്ക് കടക്കുകയായിരുന്നു. ബോളിവുഡ് ഖുശ്ബുവിന് പുതിയ ലോകമല്ല. ഖുശ്ബു കരിയര്‍ തുടങ്ങിയത് ഇവിടെയാണ്.

തോഡീസി ബേവഫി എന്ന ഹിന്ദിച്ചിത്രത്തില്‍ ബാലതാരമായാണ് ഖുശ്ബു അഭിനയരംഗത്തെത്തിയത്. പിന്നീട് ലാവാരിസ്, മേരി ജംഗ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോള്‍ ഇത് ബോളിവുഡില്‍ ഖുശ്ബുവിന്റെ രണ്ടാമൂഴമാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam