»   » കിം ശര്‍മ്മയുടെ പുതിയ പ്രണയവും പൊളിഞ്ഞു

കിം ശര്‍മ്മയുടെ പുതിയ പ്രണയവും പൊളിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Kim Sharma
ബോളിവുഡ് സുന്ദരി കിം ശര്‍മ്മയും കാമുകന്‍ കാര്‍ലോസ് മാരിനും വേര്‍പിരിയുന്നു. ഒരുമിയ്ക്കാനാവാത്ത വിധം ഇരുവരും അകന്നുവെന്നാണ് വര്‍ത്തമാനം. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവാരാജ് സിങുമൊത്തുള്ള പ്രണയം തകര്‍ന്നതിന് ശേഷമാണ് കിം ശര്‍മ്മ സ്പാനിഷ് ഗായകനായ കാര്‍ലോസ് മാരിനുമായി ഡേറ്റിങ് ആരംഭിച്ചത്.

ടോറന്റോയില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് കിമ്മും കാര്‍ലോസും തമ്മില്‍ ആദ്യമായി കാണുന്നത്. പ്രഥമദര്‍ശനത്തില്‍ തന്നെ ഇവര്‍ അനുരാഗബന്ധരാവുകയും ചെയ്തു.പ്രണയം തലയ്ക്കു പിടിച്ച ഇവര്‍ 2010 ഫെബ്രുവരിയില്‍ വിവാഹിതരാവാനും തീരുമാനിച്ചിരുന്നു.

രണ്ടും പേരും വ്യത്യസ്ത രാജ്യങ്ങളില്‍ കഴിയുന്നതിനാല്‍ ഇടയ്ക്കുള്ള കണ്ടുമുട്ടലുകള്‍ സാധ്യമായിരുന്നില്ല. പ്രണയം തകരാനും വിവാഹം നടക്കാത്തതിനും കാരണം ഇതു തന്നെയാണെന്ന് കിമ്മിനോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam