»   » രാ വണ്‍ സര്‍വകാല ഹിറ്റ്

രാ വണ്‍ സര്‍വകാല ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam
Ra One
സമ്മിശ്ര നിരൂപണങ്ങള്‍ക്കിടയിലും ഷാരൂഖിന്റെ ബ്രഹ്മാണ്ഡ ചിത്രം രാ വണ്‍ ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതുന്നു. കോടിക്കണക്കിന് രൂപ മുടക്കി കിങ് ഖാന്‍ നടത്തിയ സിനിമാപ്പന്തയം വമ്പന്‍ വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

ആദ്യ അഞ്ച് ദിനം കൊണ്ട് 137 കോടി രൂപയാണ് രാ വണ്‍ വാരിയിരിക്കുന്നത്. ലോകമൊട്ടാകെ റിലീസ് ചെയ്ത 4000 പ്രിന്റിലൂടെയാണ് ഈ നേട്ടം കൊയ്തിരിയ്ക്കുന്നത്. ബോളിവുഡില്‍ ഇത് സര്‍വകാല റെക്കാര്‍ഡാണ്.

തെന്നിന്ത്യന്‍ മാര്‍ക്കറ്റിലും രാ വണ്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. കേരളത്തില്‍ നിന്നു മാത്രം രണ്ട കോടി രൂപയാണ് ചിത്രത്തിന് കളക്ഷന്‍ വന്നിരിയ്ക്കുന്നത്. ഇതും റെക്കാര്‍ഡാണെന്ന് ചിത്രത്തിന്റെ വിതരണക്കാരായ ഇറോസ് ഇന്റര്‍നാഷണല്‍ അറിയിക്കുന്നു.

തമിഴിലും തെലുങ്കിലും നല്ല പ്രകടനം നടത്തുന്ന ചിത്രത്തിന്റെ രണ്ടാംദിന കളക്ഷന്‍ ഇന്ത്യയില്‍ ഏതൊരു സിനിമയും ഒരു ദിവസം കൊണ്ട് നേടിയിട്ടുള്ള റെക്കാര്‍ഡുകളെ കവച്ചുവയ്ക്കുന്നു. 25 കോടി രൂപയാണ് രാ വണ്ണിന്റെ സെക്കന്റ് ഡേ കളക്ഷന്‍. ഇക്കാര്യത്തില്‍ സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡിന്റെ റെക്കാര്‍ഡുകളാണ് രാ വണ്‍ പഴങ്കഥയാക്കിയിരിക്കുന്നത്. 175 കോടിയോളം രൂപ മുടക്കി നിര്‍മിച്ച ചിത്രം അടുത്ത ഏതാനും ദിവസങ്ങള്‍കൊണ്ട് മുടക്കമുതല്‍ തിരികെപ്പിടിയ്ക്കുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ വിലയിരുത്തല്‍.

English summary
The gamble has paid off for Shahrukh, the King Khan of Bollywood.The movie 'Ra.One' is said to have garnered around 137 crores from its five day run with around four thousand prints worldwide,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam