»   » ഷാരൂഖ് വിളിച്ചു; രജനി മുംബൈയ്ക്ക് പറന്നു

ഷാരൂഖ് വിളിച്ചു; രജനി മുംബൈയ്ക്ക് പറന്നു

Posted By:
Subscribe to Filmibeat Malayalam
Rajinikanth
റാ വണില്‍ അഭിനയിക്കാനുള്ള നടന്‍ ഷാരൂഖ് ഖാന്റെ ക്ഷണം സ്വീകരിച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് മുംബൈയ്ക്ക് പറന്നു. നവംബര്‍ വരെയെങ്കിലും ജോലിയൊന്നും ചെയ്യാതെ വിശ്രമിക്കണമെന്ന ഡോക്ടര്‍മാരുടെയും കുടുംബത്തിന്റെയും നിബന്ധന മറികടന്നാണ് രജനി ബോളിവുഡ് ബാദ്ഷായ്ക്ക് വേണ്ടി മുംബൈയ്ക്ക് പറന്നിരിക്കുന്നത്.

മുംബൈയിലെ സുഭാഷ് ഖായിയുടെ വിസ്‍ലിങ് വുഡ്‌സ് സ്റ്റുഡിയോയിലാണ് രജനിയുടെ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. നേരത്തേ ഈ രംഗങ്ങള്‍ ഒക്ടോബര്‍ 4ന് ഹൈദരാബാദിലെ റാമോജിറാവു ഫിലിം സിറ്റിയില്‍ വച്ച് ചിത്രീകരിക്കാനായിരുന്നുവത്രേ പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ ഗാന്ധിജയന്തി ദിനത്തില്‍ത്തന്നെ ജോലിതീര്‍ക്കാമെന്നും ഹിന്ദിച്ചിത്രത്തിന്റെ രംഗങ്ങള്‍ മുംബൈയില്‍ത്തന്നെ ചിത്രീകരിക്കുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ട് രജനി മുംബൈയ്ക്ക് പറക്കാന്‍ തയ്യാറാവുകയായിരുന്നുവത്രേ.

രജനിയുടെ ആരോഗ്യകാര്യങ്ങളെല്ലാം പരിഗണിച്ച് ഒരു അസൗകര്യവും ഉണ്ടാകാത്ത വിധത്തില്‍ ഷൂട്ടിങ് നടത്തണമെന്ന് ഷാരൂഖ് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടത്രേ. എന്നാല്‍ രജനിയുടെ മകളും സംവിധായികയുമായി ഐശ്വര്യ രജനി റാ വണില്‍ അഭിനയിക്കുന്നുണ്ടെന്നുള്ള കാര്യം നിഷേധിച്ചിരിക്കുകയാണ്.

റാ വണ്‍ അണിയറക്കാരാകട്ടെ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. എന്നാല്‍ റാ വണിനുവേണ്ടി ശബ്ദമിശ്രണം നടത്തുന്ന ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രജനി റാവണില്‍ അഭിനയിക്കുന്നുണ്ടെന്നുള്ളകാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Sharukh Khan will undoubtedly be the happiest man on earth today as Tamil superstar Rajinikanth will reportedly be in Mumbai to shoot for RA.One,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam