»   » പ്രിയദര്‍ശന്‍ ചിത്രത്തില്‍ റീമാ സെന്‍

പ്രിയദര്‍ശന്‍ ചിത്രത്തില്‍ റീമാ സെന്‍

Posted By: Staff
Subscribe to Filmibeat Malayalam
Reema Sen
റീമാ സെന്‍ ആകെ ഹാപ്പിയിലാണ്. പൊങ്കല്‍ ചിത്രമായ ആയിരത്തില്‍ ഒരുവന്‍ ഹിറ്റായെന്നത് മാത്രമല്ല, ചിത്രത്തിലെ റീമയുടെ പ്രകടനത്തെ സിനിമാ നിരൂപകര്‍ പുകഴ്ത്തുന്നത് താരത്തെ തെല്ലൊന്നുമല്ല സന്തോഷിപ്പിയ്ക്കുന്നത്. ഇപ്പോഴിതാ ബോളിവുഡിലെ പ്രമുഖ സംവിധായകരിലൊരാളായ പ്രിയദര്‍ശന്‍ ചിത്രത്തിലേക്കുള്ള ക്ഷണവും റീമയ്ക്ക് ലഭിച്ചിരിയ്ക്കുന്നു.

ബീഹാറിലെ ഒരു ഗ്രാമത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് പ്രിയദര്‍ശന്‍ പുതിയ സിനിമയുടെ കഥയ്ക്കായി തിരഞ്ഞെടുത്തിരിയ്ക്കുന്നത്. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരുടെ പ്രണയവും അതിനെ തുടര്‍ന്നുണ്ടായ യഥാര്‍ത്ഥ സംഭവങ്ങളുമാണ് പ്രിയന്റെ ബോളിവുഡ് ചിത്രത്തിന്റെ കഥാസാരം.

അജയ് ദേവ്ഗണും അക്ഷയ് ഖന്നയും നായകന്‍മാരാവുന്ന ചിത്രത്തില്‍ ബിപാഷ ബസുവും റീമയുമാണ് നായികമാര്‍. തമിഴ്‌നാട്ടിലെ കാരൈക്കുടിയാണ് ചിത്രത്തിന്റെ ഷൂട്ടിങിനായി നിശ്ചയിച്ചിരിയ്ക്കുന്നത്. ആര്‍ട്ട് ഡയറക്ടര്‍ സാബു സിറില്‍ കാരൈക്കുടിയെ ബീഹാര്‍ ഗ്രാമമാക്കി മാറ്റുന്ന ജോലികളില്‍ മുഴുകിയിരിക്കുകയാണ്. പ്രിയന്‍ ചിത്രത്തിന് മുമ്പെ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാനും റീമ തീരുമാനിച്ചിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos