»   » സല്‍മാന്‍ തടി കുറയ്ക്കണമെന്ന് സംവിധായകന്‍

സല്‍മാന്‍ തടി കുറയ്ക്കണമെന്ന് സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam
Ek Tha Tiger
പുതിയ ചിത്രമായ ഏക് ധാ ടൈഗര്‍ എന്ന ചിത്രത്തിനായി സല്‍മാന്‍ ഖാന്‍ തടികുറയ്ക്കണമെന്ന് നിര്‍ദ്ദേശം. ചിത്രത്തിന്റെ സംവിധായകന്‍ കബീര്‍ ഖാനാണ് സല്‍മാനോട് തടികുറച്ച് നല്ല മെല്ലിച്ച ലുക്കിലാകണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഈചിത്രത്തില്‍ സല്‍മാന്‍ ഒറു സ്ട്രീറ്റ് സ്മാര്‍ട്ട് ആയിട്ടാണ് അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ മസില്‍മാന്‍ ലുക്ക് മാറ്റണമത്രേ. എന്തായാലും സംവിധായകന്റെ നിര്‍ദ്ദേശം സല്‍മാന്‍ കാര്യമായി പരിഗണിക്കുന്നുണ്ട്.

മെലിയാനായി താരം ഭക്ഷണനിയന്ത്രണവും കൂടുതല്‍ വ്യായാമവുമൊക്കെ തുടങ്ങിയിരിക്കുകയാണത്രേ. ഒരു മാസത്തിനുള്ളില്‍ ചിത്രത്തിലെ സംഘട്ടന രംഗങ്ങളും മറ്റും ചിത്രീകരിക്കും. ഡുബ്ലിന്‍, ഇറാഖ്, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലായാണ് ചിത്രീകരണം.

ചിത്രത്തില്‍ സല്‍മാന്റെ ഷര്‍ട്ടിടാത്ത സീനുകളുമുണ്ടാകുമെന്നാണ് സൂചന. അതുകൊണ്ടാണത്രേ പ്രധാനമായും മെലിയണമെന്ന് സംവിധായകന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചിത്രത്തില്‍ കത്രീന കെയ്ഫ് ആണ് സല്‍മാന്റെ നായികയാവുന്നത്. ഇപ്പോള്‍ ബോഡിഗാര്‍ഡ് എന്ന ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കിലാണ് സല്‍മാന്‍.

English summary
It looks like actor Salman Khan will not have time to rest. He is currently busy shooting Bodyguard besides promoting it but director Kabir Khan has asked him to lose weight to look leaner for his upcoming film, Ek Tha Tiger, where he acts with his ex-girlfriend Katrina Kaif

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam