»   » ഡേര്‍ട്ടി പിക്ചര്‍, സില്‍ക്കിന്റെ സഹോദരന്‍ നിയമനടപടിക്ക്

ഡേര്‍ട്ടി പിക്ചര്‍, സില്‍ക്കിന്റെ സഹോദരന്‍ നിയമനടപടിക്ക്

Posted By:
Subscribe to Filmibeat Malayalam
Silk
മുംബൈ: സില്‍ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി എക്താ കപൂറും മിലന്‍ ലുധ്രിയയും ചേര്‍ന്നൊരുക്കുന്ന 'ഡേര്‍ട്ടി പിക്ചറി'നെതിരേ നടിയുടെ കുടുംബം കോടതിയിലേക്ക്.

കുടുംബത്തിന്റെ അനുമതി കൂടാതെ സിനിമയെടുത്തിരിക്കുന്നത്. മരിച്ചുപോയ നടിയെ അപമാനിക്കുന്ന രീതിയിലുള്ള ആഭാസരംഗങ്ങളാണ് ചിത്രത്തിലുള്ളത്-വക്കീല്‍ നോട്ടീസില്‍ സില്‍ക്ക് സ്മിതയുടെ സഹോദരന്‍ നാഗ വരപ്രസാദ് ആരോപിച്ചു.

ടിവിചാനലുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നുമാണ് ഡേര്‍ട്ടി പിക്ചര്‍ സഹോദരിയുടെ ജീവിത കഥയാണെന്ന് മനസ്സിലാക്കിയത്. നിര്‍മാതാവോ സംവിധായകനെ കുടുംബാംഗങ്ങളുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഞങ്ങളുടെ അനുമതിയില്ലാതെ അവര്‍ എങ്ങനെ ഇത്തരത്തില്‍ ഒരു ചിത്രമെടുക്കും-മുംബൈ മിറര്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

അവരില്‍ നിന്ന് ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ഉടന്‍ ഹൈദരാബാദ് ഹൈക്കോടതി വക്കീല്‍ മുഖേന അടുത്ത നോട്ടിസ് അയയ്ക്കും. റിലീസിങ് നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ സ്‌റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.

സാമ്പത്തിക ലാഭം ലക്ഷ്യമിട്ടല്ല നിയമനടപടിക്കൊരുങ്ങുന്നത്. ഞങ്ങളുടെ കുടുംബാംഗങ്ങളുടെ മനസ്സിനെ മുറിപ്പെടുത്തരുതെന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ.

ആന്ധ്രയിലെ പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ പ്രശസ്തമായ കൊല്ലെരു തടാകത്തിനടുത്തുള്ള കോവള്ളി ഗ്രാമത്തിലാണ് വിജയലക്ഷ്മി എന്നു പേരുള്ള സില്‍ക് സ്മിത ജനിച്ചത്. വരപ്രസാദ് സ്മിതയുടെ ഒരേയൊരു സഹോദരനാണ്. നടിയുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് സിനിമ പുറത്തിറക്കാനുള്ള തീവ്രശ്രമത്തിലാണ് ഡേര്‍ട്ടി പിക്‌ചേഴ്‌സിന്റെ അണിയറയിലുള്ളവര്‍. സിനിമയില്‍ സില്‍ക് സ്മിതയുടെ റോള്‍ കൈകാര്യം ചെയ്യുന്നത് വിദ്യാബാലനാണ്.

English summary
"We came to know through TV channels and newspaper reports that The Dirty Picture portrays my sister in a rather obscene way. Ekta Kapoor is making the film with Vidya Balan in the lead role. Neither the producer nor the director contacted us (the family). What right do the producer and the director have to make this film, without the family's consent?" Vara Prasad, Silk smithas brother, questioned while talking to Mumbai Mirror.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam