»   » വിവേക് ഒബ്‌റോയി വിവാഹത്തിനൊരുങ്ങുന്നു

വിവേക് ഒബ്‌റോയി വിവാഹത്തിനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Vivek And Priyanka Alva
ഒടുക്കം ബോളിവുഡ് താരം വിവേക് ഒബ്റോയിക്കും ഒരു പെണ്ണൊത്തു. ലണ്ടനില്‍ ബിസിനസ്സ് മാനേജ്മെന്റിന് പഠിയ്ക്കുന്ന പ്രിയങ്ക ആല്‍വയെന്ന സുന്ദരിക്കൊച്ചാണ് ഒബ്റോയിയുടെ ജീവിത സഖിയാവാന്‍ ഒരുങ്ങുന്നത്.

സെപ്റ്റംബറില്‍ ഇവരുടെ വിവാഹനിശ്ചയം നടക്കും. ഈ വര്‍ഷം ഒക്ടോബറില്‍ തന്നെ വിവാഹവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനതാദള്‍ നേതാവും മുന്‍ കര്‍ണാടക മന്ത്രിയുമായ ജീവരാജ് ആല്‍വയുടെയും സാമൂഹ്യപവര്‍ത്തക നന്ദിനി ആല്‍വയുടെയും മകളാണ് ഇരുപത്തിയെട്ടുകാരിയായ പ്രിയങ്ക.

മറ്റു ബോളിവുഡ് താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു അറേഞ്ചഡ് മാര്യേജിനാണ് വിവേക് ഒരുങ്ങുന്നത്. ഒടുപാട് പെണ്ണുങ്ങളെ പ്രേമിച്ചെങ്കിലും എല്ലാവരും ഇട്ടെറിഞ്ഞു പോയതോടെ താരത്തിന്റെ മാതാപിതാക്കള്‍ തന്നെ ഒടുക്കം വധുവിനെ കണ്ടെത്തുകയായിരുന്നു.

ബോളിവുഡിലെ ഈ എലിജിബില്‍ ബാച്ചിലുടെ മുന്‍ കാമുകിമാരുടെ പട്ടികയില്‍ ഉള്ളവര്‍ ചില്ലറക്കാരൊന്നുമല്ല. ലോകസുന്ദരി ഐശ്വര്യ റായിയും വിദ്യാബാലനും പ്രശസ്ത മോഡല്‍ ഗുര്‍പ്രീതുമെല്ലാം ഒരുകാലത്ത് ഒബ്‌റോയിയുടെ പ്രണയിനിമാരായിരുന്നു. വിവേകിന്റെ പ്രണയങ്ങള്‍ മാധ്യമങ്ങള്‍ കൊണ്ടാടിയെങ്കിലും ഇവരാരും താരത്തിന്റെ സഖിമാരായി മാറിയില്ലെന്ന് മാത്രം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam