»   » അമീഷയ്ക്ക് യുവിയുടെ സ്‌പെഷ്യല്‍ ടിക്കറ്റ്!

അമീഷയ്ക്ക് യുവിയുടെ സ്‌പെഷ്യല്‍ ടിക്കറ്റ്!

Posted By:
Subscribe to Filmibeat Malayalam
Ameesha Patel
പാകിസ്താനുമായുള്ള സെമി ഫൈനലിന് ശേഷം യുവരാജിന്റെ ഒരു ഡയലോഗ് ഇന്ത്യന്‍ മാധ്യമങ്ങളെ ഞെട്ടിയ്ക്കുക തന്നെ ചെയ്തു. ഒരു വിശിഷ്ട വ്യക്തിയ്ക്ക് വേണ്ടിയാണ് താന്‍ ലോകകപ്പ് കളിയ്ക്കുന്നതെന്നായിരുന്നു യുവി വെടിപൊട്ടിച്ചത്. ഇത് യുവിയുടെ ഗേള്‍ ഫ്രണ്ടാണെന്നുറപ്പിച്ച പാപ്പരാസികള്‍ ആ ലക്കിഗേള്‍ ആരെന്നറിയാനുള്ള പരക്കംപാച്ചില്‍ തുടങ്ങി. പക്ഷേ എന്നാല്‍ ലോകകപ്പ് നേടിയതിന് ശേഷം സച്ചിനാണ് തന്റെ വിശിഷ്ടവ്യക്തിയെന്ന് പറഞ്ഞ് യുവരാജ് എല്ലാവരുടെയും സസ്‌പെന്‍സ് തീര്‍ത്തു.

പക്ഷേ വേള്‍ഡ് കപ്പില്‍ യുവിയ്ക്ക് ഒരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നുവെന്ന് തന്നെയാണ് പരദൂഷണക്കാര്‍ പറയുന്നത്. വേറാരുമല്ല ബോളിവുഡ് താരം അമീഷ പട്ടേല്‍ ആണത്രേ ആ ഭാഗ്യവതി. ഫൈനല്‍ കാണാന്‍ അമീഷയ്‌ക്കൊരു സ്‌പെഷ്യല്‍ ടിക്കറ്റ് യുവരാജ് നേരിട്ട് അയച്ചുകൊടുത്ത കാര്യം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. യുവരാജിന്റെ ഈ സ്‌ട്രോക്ക് മറ്റു ബോളിവുഡ് ബ്യൂട്ടികളുടെ ചങ്ക് തകര്‍ത്തുവെന്നാണ് ബി ടൗണില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

കളി കാണാന്‍ യുവി ക്ഷണിച്ച കാര്യം അമീഷയും സമ്മതിയ്ക്കുന്നു. യുവിയും താനും അടുത്ത സുഹൃത്തുക്കളാണ്. ഗ്യാലറിയിലെ വിഐപി ബോക്‌സിലെ ടിക്കറ്റാണ് എനിയ്ക്ക് സമ്മാനിച്ചത്. യുവി കളിയ്ക്കുന്ന സമയം മുഴുവന്‍ താന്‍ ആരവം മുഴക്കിയെന്നും ഗ്ലാമര്‍ ഗേള്‍ പറയുന്നു. എന്തായാലും അമീഷയുടെ മുന്നില്‍ യുവി ക്ലീന്‍ ബൗള്‍ഡായോ എന്നാണ് ബോളിവുഡ് ചോദിയ്ക്കുന്നത്.

English summary
Cricketer Yuvraj Singh gave Ameesha Patel special tickets to the World Cup finals between India and Sri Lanka at Wankhede stadium,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam