»   » അസിനോട്‌ അച്ഛനെ ഒപ്പം കൂട്ടരുതെന്ന്‌!!

അസിനോട്‌ അച്ഛനെ ഒപ്പം കൂട്ടരുതെന്ന്‌!!

Subscribe to Filmibeat Malayalam
Asin
ബോളിവുഡിലെ ഉയരങ്ങളിലേക്ക്‌ കുതിയ്‌ക്കുന്ന അസിനോട്‌ സഹതാരങ്ങളുടെ അഭ്യര്‍ത്ഥന. ഷൂട്ടിംഗിന്‌ വരുമ്പോള്‍ അച്ഛനെ ഒപ്പം കൂട്ടരുതെന്നാണ്‌ സഹപ്രവര്‍ത്തകര്‍ അസിനോട്‌ അഭ്യര്‍ത്ഥിയ്‌ക്കുന്നത്‌.

സിനിമയിലെത്തിയ കാലം മുതല്‌ക്കെ അസിന്റെ എല്ലാക്കാര്യങ്ങളും നോക്കിനടത്തുന്നത്‌ അസിന്റെ പിതാവ്‌ ജോസഫ്‌ തോട്ടുങ്കലാണ്‌. അച്ഛനൊപ്പമുള്ളതു കൊണ്ട്‌ അസിന്‍ ഒരു മാനേജരെ പോലും വെച്ചിട്ടില്ല. ഷൂട്ടിംഗ്‌ ലൊക്കേഷനുകളിലേക്ക്‌ പോകുമ്പോഴും അസിന്‍ അച്ഛനെ ഒപ്പം കൊണ്ടു പോകാറുണ്ടായിരുന്നു.

വിപുല്‍ ഷാ സംവിധാനം ചെയ്യുന്ന ലണ്ടന്‍ ഡ്രീംസിലെ നായകന്മാരായ സല്‍മാന്‍ ഖാനും അജയ്‌ ദേവ്‌ഗണുമാണ്‌ അസിനോട്‌ അച്ഛനില്ലാതെ സെറ്റുകളിലേക്ക വരാന്‍ അഭ്യര്‍ത്ഥിച്ചത്‌. എന്തായാലും സുഹൃത്തുക്കളുടെ വാക്കുകള്‍ തള്ളിക്കളയാന്‍ അസിന്‍ തയ്യാറായില്ല. ഇതിന്‌ ശേഷം അസിന്‍ ഷൂട്ടിംഗിനെത്തുന്നത്‌ അച്ഛന്റെ അകമ്പടിയില്ലാതെയാണ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam