»   » രാ വണ്‍ അടുത്ത യന്തിരന്‍?

രാ വണ്‍ അടുത്ത യന്തിരന്‍?

Posted By:
Subscribe to Filmibeat Malayalam
Ra One
കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡിന്റെ സൂപ്പര്‍മാന്‍ ലോകത്തിന് മുന്നില്‍ പ്രത്യക്ഷനായി. തിളങ്ങുന്ന നീലക്കണ്ണുകള്‍, സ്‌പൈക്ക് ഹെയര്‍സ്റ്റൈല്‍, ഉരുക്കുവസ്ത്രം... ഷാരൂഖ് നായകനാവുന്ന രാ വണ്ണിന്റെ ഫസ്റ്റ് ലുക്ക് ഇങ്ങനെ...

2011ന്റെ അവസാന മാസങ്ങളിലെന്നോ റിലീസാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിങ് തന്നെ ഗംഭീരമായാണ് നടത്തിയത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാംപേജില്‍ വന്ന മുഴുപേജ് കളര്‍പരസ്യം ഷാരൂഖിന്റെ ആരാധകരെ വരെ ഞെട്ടിച്ചു ഇലക്ട്രിഫയിങ് ലുക്കെന്നാണ് രാ വണ്ണിന്റെ കോസ്റ്റിയൂമിന് അവര്‍ നല്‍കുന്ന വിശേഷണം.

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് നിര്‍മിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നായിക കരീന കപൂറാണ്. വില്ലനായെത്തുന്നത് അര്‍ജ്ജുന്‍ രാംപാലും. റാന്‍ഡം ആസസ് വേര്‍ഷന്‍ 1.0 അതാണ് രാ വണ്‍. അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേല്‍നോട്ടത്തിന് ഷാരൂഖിന്റെ സുഹൃത്ത് കരണ്‍ ജോഹറും രംഗത്തുണ്ട്. അതിസാഹസികമായ സംഘട്ടനരംഗങ്ങളുള്ള ഷാരൂഖ് 2011ലെ യന്തിരനായി മാറുമെന്നാണ് സിനിമാ പണ്ഡിറ്റുകള്‍ പ്രവചിയ്ക്കുന്നത്.

ഗ്രാഫിക്‌സ്-സ്‌പെഷ്യല്‍ ഇഫക്ടസ്‌കളുടെ പൂര്‍ണതയ്ക്ക് ഹോളിവുഡില്‍ നിന്നുള്ള ടെക്‌നീഷ്യന്‍മാരാണ് അണിനിരക്കുന്നത്. യുഎസിലെ മിയാമിയില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം പണച്ചെലവേറുമെന്ന് കണ്ട് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു.

2010 മാര്‍ച്ചില്‍ മുംബൈ ഫിലിംസിറ്റിയില്‍ ആരംഭിച്ച ഷൂട്ടിങ് പിന്നീട് ഗോവയിലും ലണ്ടനിലുമായി ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. വളരെക്കുറച്ച് ഭാഗങ്ങളുടെ ഷൂട്ടിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിന് ശേഷം ആറ് മാസത്തോളം നീളുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് രാ വണ്ണിനെ കാത്തിരിയ്ക്കുന്നത്.

രാ വണ്ണിലേക്ക് ഹോങ്കോങ് സൂപ്പര്‍ സ്റ്റാര്‍ ജാക്കിച്ചാനെ കൊണ്ടുവരാനും ഷാരൂഖ് പ്ലാന്‍ ചെയ്തിരുന്നു. എന്നാലിത് നടന്നില്ല. പകരം ചൈനീസ് അമേരിക്കന്‍ ആക്ഷന്‍ ഹീറോ ടോം വൂവിനെ കൊണ്ടുവന്ന് ഷാരൂഖ് അതിന്റെ ക്ഷീണം തീര്‍ത്തു.

ഹാന്‍സ് സമീര്‍ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ സൂപ്പര്‍ പോപ് സിങര്‍ അക്കോണ്‍ പാടുക മാത്രമല്ല, ചെറിയ റോളില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. രാ വണ്ണിന്റെ വിശേഷങ്ങള്‍ ഇനിയുമേറെ....

2010ല്‍ യന്തിരനിലൂടെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച രജനി മാജിക്ക് രാ വണ്ണിലൂടെ ഷാരൂഖിന് ആവര്‍ത്തിയ്ക്കാനാവുമോ? ബോളിവുഡ് കാത്തിരിയ്ക്കുന്നത് അതിനാണ്!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam